അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്‍റെ വിശ്വാസം
അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനും പങ്കുകാരനില്ലാത്തവനാണ് എന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്‍റെ അടിമയും ദൂതനുമാണെന്നും അഹ്മദിയാ ജമാഅത്ത് വിശ്വസിച്ചുവരുന്നു.
മുഹമ്മദ് മുസ്ത്വഫാ (സ്വ) അമ്പിയാകള്‍ക്ക് നേതാവും പിതാവുമായ അതി ശ്രേഷ്ടനായ പ്രവാചകനാണ് എന്നും മുഹമ്മദ് നബി (സ ) ഖാത്തമുന്നബിയ്യീൻ ആണെന്നും , ഇസ്ലാംമതം മുഹമ്മദ് നബി(സ)യോടു കൂടി പരിപൂര്‍ണമായിരിക്കുന്നു എന്നും അഹ്മദിയാ ജമാഅത്ത് വിശ്വസിച്ചുവരുന്നു.
മുഹമ്മദ് നബി(സ) പഠിപ്പിക്കാത്ത ഒരു ചര്യയും ഇസ്ലാമികമല്ലെന്നും പരിപൂര്‍ണമായ ഇസ്ലാം ഖുര്‍ആനിലും മുഹമ്മദ് നബി(സ)യുടെ തിരുചര്യകളിലും മാത്രമാണെന്നും ജമാഅത്ത് വിശ്വസിച്ചുവരുന്നു.
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى
وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًۭا ۚ*
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
(Surat:5, Verse:3)
👆🏾
മുഹമ്മദ് നബി(സ) അവസാന കാലം ആകതനാകുമെന്ന് വാഗ്ദ്ധത്തം ചെയ്യപ്പെട്ട ഇമാം മഹ്ദി(അ) ആകതനായി എന്നും, അദ്ദേഹം ഇന്ത്യയില്‍ പഞാബിലെ ഖാദിയാനില്‍ AD 1835 ല്‍ ജനിച്ച് 1908 ല്‍ ഇഹലോകവാസം വെടിഞ്ഞ മിര്‍സാ ഖുലാം അഹ്മദ്(അ) ആണെന്നും അഹമദിയ്യാ ജമാഅത്ത് വിശ്വസിച്ചു വരുന്നു.
ഖുര്‍ആനിന്‍റെ വീക്ഷണ പ്രകാരം ബനൂ ഇസ്രായീലര്‍ക്ക് നിയോഗിക്കപ്പെട്ട ഈസാനബി (അ) മരിച്ചു എന്നും ഇസ്ലാമിക ഹദീസു ഗ്രന്ഥങ്ങളില്‍ ഇബ്നുമറിയം, ഈസാ, മസീഹ് എന്നൊക്കെയുള്ള നാമത്തില്‍ അവസാനക്കാലം ഒരാള്‍ ആഗതനാകുമെന്ന് പല നിവേതനങ്ങള്‍ കാണപ്പെടുന്നത്,
لالمهدي إلا عسى إبن مريم
ഈസബ്നു മറിയമല്ലാതെ മറ്റൊരു മഹ്ദിയില്ല (ഇബ്നുമാജ ഭാഃ 302) എന്ന ഹദീസിന്റെയും
يوشك من عاش منكم إن يلقى عسى إبن مريم إماما مهديا
നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ വാഗ്ദത്ത ഈസബ്നു മറിയമിനെ ഇമാം മഹ്ദിയായി കാണുന്നതായിരിക്കും. (മുസ്നദ് അഹ്മദ് ഇബ്നു ഹമ്പല്‍ വാള്യം :2 ഭാ 411)
എന്ന ഹദീസിന്റെയും ആശയപ്രകാരം ഇമാം മഹ്ദിയും ഈസബ്നു മറിയമും ഒരാള്‍ തന്നെയാണെന്നും, ബനൂ ഇസ്റായീല്യർക്ക് മൂസ നബി (അ) ഏല്പിച്ചു കൊടുത്ത മതം അലങ്കോലമായ നേരത്ത് ഇസ്രായീലര്‍ക്ക് ഈസബ്നു മറിയം നിയോഗിക്കപ്പെട്ട പോലെ എനിക്കും ഒരു ഇബ്നു മറിയം നിയോഗിക്കപ്പെടുമെന്ന് ഇമാം മഹ്ദിയെക്കുറിച്ച് തന്നെയുള്ള ഒരു ഒരു ഉപമാ രൂപമാണ് നബി (സ) ഇവിടെ ഉപമിച്ചു പറഞ്ഞത് എന്നുമാണ് അഹമദിയാ ജമാഅത്തിന്‍റെ വിശ്വാസം.
വിശുദ്ധ ഖുര്‍ആന്‍റെയും തിരുഹദീസുകളുടെയും വ്യക്തമായ വീക്ഷണപ്രകാരം മിര്‍സാ ഗുലാം അഹ്മദ് (അ) (ഇമാം മഹ്‌ദി ) മുഹമ്മദ്‌നബി (സ) യുടെ ചര്യകള്‍ പിന്‍പ്പറ്റി ജീവിക്കാന്‍ നിര്‍ബന്ധിതനായ, മുഹമ്മദ് നബി (സ) കീഴില്‍ നിയുക്തനായ പ്രവാചക സ്ഥാനം അലങ്കരിക്കുന്ന ഉമ്മത്തീ പ്രവാചകനാണ് എന്നും അഹ്മദിയ്യാ ജമാഅത്ത് വിശ്വസിച്ചുവരുന്നു.
