ഖാത്തമുന്നബിയ്യീൻ

مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ

وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا

മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകൻമാർക്ക് മുദ്രയുമാകുന്നു അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

(Quran 33 : 40)

ഖാത്തം എന്നതിന് അറബി നിഘണ്ടു പ്രകാരം മുദ്ര എന്നും അറബി ഭാഷ പ്രയോഗങ്ങളിൽ ശ്രേഷ്ഠത എന്നും അർത്ഥം നല്കപ്പെടുന്നു ഈ വിഷയം പരിശോധനാ വിധേയമാക്കിയാൽ നിങ്ങള്‍ക്ക് അത് കാണാന്‍ സാധിക്കും

ശരീഅത്തീ പ്രവാചകൻമാരിൽ നബി തിരുമേനി (സ്വ) അവസാന പ്രവാചകനാണ് .

പക്ഷെ ഇവിടെ ഖാത്തം (മുദ്ര) കൊണ്ടുള്ള ഉദ്ദേശം, എല്ലാം കൊണ്ടും നബി തിരുമേനി (സ) അവസാനത്തെ പ്രവാചകനാണ് എന്ന് ആളുകൾ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു

സൂറഃ ആലുഇമ്രാന്‍ 81ലും സൂറഃ അഹ്സാബ് 7ലും അല്ലാഹു പ്രവാചക തുടർച്ചയെ സൂചിപ്പിക്കുന്നത് ഖാത്തമുന്നബിയ്യീൻ എന്നതിന് ഒരു തരത്തിലുള്ള പ്രവാചകനും ഇനി ആഗമനം ചെയ്യില്ല എന്ന വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നു

ഖാത്തം (മുദ്ര) കൊണ്ട് ഉദ്ദേശിക്കുന്നത് നുബുവ്വത്തിന്‍റെ മൂര്‍ത്തീഭാവമായവര്‍ അഥവാ പരിപൂര്‍ണമായി നുബുവ്വത്തിന്‍റെ സ്ഥാനം കരസ്ഥമാക്കിയവര്‍ എന്നുമാണ് ഇനിയുള്ള പ്രവാചകന്മാര്‍ക്ക് റസൂല്‍(സ്വ)യുടെ മുദ്രയില്ലാതെ അഥവാ ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമയോടൊപ്പം മുഹമ്മദു റസൂലുല്ലാഹ് എന്ന കലിമയും കൊണ്ട് അല്ലാതെ അതായത് മുഹമ്മദ് നബി(സ്വ)യുടെ ചര്യകള്‍ പിന്‍പറ്റി കൊണ്ടല്ലാതെ ആഗതരാകാന്‍ സാധിക്കില്ല എന്നുമാണ്.

ഉദാഹരണങ്ങൾ

ഖാത്തം’ എന്ന പദം സമൂഹ പദത്തിന്‍റെ വിശേഷണമായി ഉപയോഗിക്കുമ്പോള്‍ അതിന് ആ സമൂഹത്തിലെ ശ്രേഷ്ഠന്‍, തുല്യതയില്ലാത്തവന്‍, അഗ്രഗണ്യന്‍എന്നെല്ലാം അര്‍ഥം വരുന്ന പ്രയോഗങ്ങല്‍ അറബി ഭാസഹാ സാഹിത്യത്തില്‍ നിന്ന്:

1. ഖാത്തമുശ്ശുഅറാഅ്: കവികളില്‍ ശ്രേഷ്ഠന്‍ – സുപ്രസിദ്ധ കവി അബൂ തമാമിനെക്കുറിച്ച് (വഫായാത്തുല്‍ അഅ്‌യാന്‍. V-1, P-122, Cairo)

2. ഖാത്തമുല്‍ ഔലിയാഅ്: ഹദ്റത്ത അലി (റ) യെക്കുറിച്ച് റസൂല്‍ (സ) പറഞ്ഞത് – (തഫ്സീര്‍ സാഫീ, അല്‍ അഹ്സാബ്)

3. ഖാത്തമുല്‍ ഔലിയാഅ്: ശൈഖ് ഇബ്നു അറബിയെക്കുറിച്ച് – (ഫുത്തൂഹാത്തുല്‍ മക്കിയ്യ, title page)

4. ഖാത്തമുല്‍ കറാം: കര്‍പ്പൂരത്തെക്കുറിച്ച് (ശറഹ് ദീവാനുല്‍ മുതനബ്ബി, p. 304)

5. ഖാത്തമുല്‍ അ‌ഇമ്മ: ഇമാം മുഹമ്മദ് അബ്ദ, ഈജിപ്ത്. (തഫ്സീല്‍ അല്‍ ഫാത്തിഹ, p. 148)

6. ഖാത്തമുല്‍ മുജാഹിദീന്‍: അല്‍ സയ്യിദ് അഹ്‌മദ് സന്നൂസി. (അഖ്ബാര്‍ ജാമി‌അത്തുല്‍ ഇസ്‌ലാമിയ്യ, Palestine, 27 Muharram, 1352 A.H.)

7. ഖാത്തമുല്‍ ഉലമാ അല്‍ മുഹഖിഖീന്‍: അഹ്‌മദ് ബിന്‍ ഇദ്‌രീസിനെക്കുറിച്ച്: (അല്‍ അഖ്ദുന്നഫീസ്)

8. ഖാത്തമുല്‍ മുഹഖിഖീന്‍: അബുല്‍ ഫസല്‍ ആലൂസിയെക്കുറിച്ച് (റൂഹുല്‍ മ‌ആനീ)

9. ഖാത്തമുശ്ശുഅറാഅ്: അബൂ തയ്യബിനെക്കുറിച്ച് (മുഖദ്ദിമ ദീവാനുല്‍ മുതനബ്ബി, Egyptian, P-4)

10.  ഖാത്തമുല്‍ മുഹഖിഖീന്‍:  ഇമാം സുയൂത്തിയെക്കുറിച്ച്. (Title page of തഫ്സീറുല്‍ ഇത്തിഖാന്‍).

11. ഖാത്തമുല്‍ മുഹദ്ദിസീന്‍: ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയെക്കുറിച്ച്. (ഇജാലാ നാഫിഅ, vol. 1)

12. ഖാത്തമുല്‍ ഹിഫ്ഫാസ്: അല്‍ശൈഖ് ശംസുദ്ധീന്‍: അല്‍ തജ്‌രീദുല്‍ സരീഹ് മുഖദ്ദിമ, p. 4

13. ഖാത്തമുല്‍ ഔലിയാഅ്: ഇമാം ശാഫിയെക്കുറിച്ച് – (അല്‍ തുഹ്ഫത്തുല്‍ സുന്നിയ്യ, p. 45)

14. ഖാത്തമുശ്ശുഅറാഅ്: അബുല്‍ അഅ്‌ലാ അല്‍മഅര്‍‌റിയെക്കുറിച്ച് (മുഖദ്ദിമ ദീവാനുല്‍ മുതനബ്ബി, Egyptian, P-4, Footnote)

15. ഖാത്തമുല്‍ ഔലിയാഅ്: ഉന്നതനായ ഒരു വലിയെക്കുറിച്ച് (തദ്ക്കിറത്തുല്‍ ഔലിയാ‌, p. 422)

16.  ഖാത്തമുല്‍ മുഹഖിഖീന്‍: ശൈഖുല്‍ അസ്‌ഹര്‍ സലീം അല്‍ ബശീര്‍ (അല്‍ ഹറാബ്, p. 372)

17.  ഖാത്തമുല്‍ ഔലിയാഅ്: വിലായത്തിന്‍റെ ഔന്നിത്യത്തിലെത്തിയ വലിയെക്കുറിച്ച് (ഫുത്തുഹും ഗൈബ്, p. 43)

18. ഖാത്തമുശ്ശുഅറാഅ്:  ശൈഖ് അലി ഹുസൈന്‍,  ഇന്ത്യ (ഹയാത്തെ സ‌അദീ, p. 117)

19. ഖാത്തമുല്‍ ഫുഖഹാഅ്: അല്‍ ശൈഖ് നജീബിനെക്കുറുച്ച് (അഖ്ബാര്‍ സിറാത്തല്‍ മുസ്തഖീം യാഫാ, 27 Rajab, 1354 A.H.)

20. ഖാത്തമുല്‍ മുഫസ്സിരീന്‍: ശൈഖ് റശീദ് രിദായെക്കുറിച്ച്: (അല്‍ ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ, 9 Jamadiy thaani, 1354 A.H.)

21. ഖാത്തമുല്‍ ഫുഖഹാഅ്: ശൈഖ് അബുദുല്‍ ഹഖിനെക്കുറിച്ച്: (തഫ്സീറുല്‍ അഖീല്‍, title page)

22. ഖാത്തമുശ്ശുഅറാഅ്: ഹബീബ് ശൈറാനി, ഇറാന്‍ (ഹയാത്തെ സ‌അദീ , p. 87)

23.  ഖാത്തമുല്‍ മുഹഖിഖീന്‍: അശ്ശൈഖ് മുഹമ്മദ് നജീബിനെക്കുറിച്ച്: (അല്‍ ഇസ്‌ലാം  Shi’baan, 1354 A.H.)

24. ഖാത്തമുല്‍ വിലായത്ത്: (മുഖദ്ദിമ, ഇബ്നു ഖുല്‍ദൂന്‍, p. 271)

25. ഖാത്തമുല്‍ മുഹദ്ദിഥീന്‍ വല്‍ മുഫസ്സിരീന്‍: ശാ അബ്ദുല്‍ അസീസിനെക്കുറിച്ച് . (ഹദിയ്യത്തുല്‍ ശിയാ, p. 4)

26. ഖാത്തമുല്‍ മഖ്‌ലൂഖാത്തില്‍ ജിസ്മാനിയ്യ: മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ച് (തഫ്സീര്‍ കബീര്‍, vol. 2, p. 22, published in Egypt)

27. ഖാത്തമുല്‍ ഹുഫ്ഫാദ്: ശൈഖ് മുഹമ്മദ് അബ്ദുല്ലയെക്കുറിച്ച് (അല്‍ റസാഈല്‍ നാദിറ, p. 30)

28. ഖാത്തമുല്‍ മുഹഖിഖീന്‍: അല്ലാമാ സഅദുദ്ധീന്‍ തഫ്തസാനിയെക്കുറിച്ച് (ശറ‌അ് ഹദീസ് അല്‍ അര്‍ബ‌ഈന്‍, p. 1)

29. ഖാത്തമുല്‍ ഹുഫ്ഫാദ്: ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെക്കുറിച്ച് (തബ്ഖാത്തുല്‍ മദ്‌ലസീന്‍, title page)

30. ഖാത്തമുല്‍ മുഫസ്സിരീന്‍: മൗലവി മുഹമ്മദ് ഖാസിമിനെക്കുറിച്ച് (Israare Quraani, title page)

31. ഖാത്തമുല്‍ മുഹദ്ദിഥീന്‍: ഇമാം സുയൂത്തിയെക്കുറിച്ച്. (ഹദീയത്തുല്‍ ശിആ, p. 210)

32. ഖാത്തമുല്‍ ഹുഖം: (ഹുജ്ജത്തുല്‍ ഇസ്‌ലാം, p. 35)

33. ഖാത്തമുല്‍ കാമിലീന്‍: നബി(സ)തിരുമേനിയെക്കുറിച്ച്. (ഹുജ്ജത്തുല്‍ ഇസ്‌ലാം, p. 35)

34. ഖാത്തമുല്‍ മറാത്തബ്:  (‘ഇല്‍മുല്‍ കിത്തബ്, p. 140)

35. ഖാത്തമുല്‍ കമാലാത്ത്: നബി(സ)തിരുമേനിയെക്കുറിച്ച്. (‘ഇല്‍മുല്‍ കിത്തബ്, p. 140)

36. ഖാത്തമുല്‍ അസ്ഫിയാ അല്‍‌അയിമ്മ: ഈസാനബിയെക്കുറിച്ച്. (ബാഖിയാത്തുല്‍ മുതഖദ്ദിമീന്‍, p. 184)

37. ഖാത്തമുല്‍ ഔസിയാഅ്: ഹദ്റത്ത് അലി(റ)യെക്കുറിച്ച്. (മിനാര്‍ അല്‍ ഹുദാ, p. 106)

38. ഖാത്തമുല്‍ മുഅല്ലിമീന്‍: നബി(സ)തിരുമേനിയെക്കുറിച്ച്. (Alsiraatul Sawee by Allama Muhammad Sabtain)

39. ഖാത്തമുല്‍ മുഹദ്ദിഥീന്‍: അശ്ശൈഖുല്‍ സദൂഖിനെക്കുറിച്ച്: (Kitaab Man Laa Yahdarahul Faqeeh)

40. ഖാത്തമുല്‍ മുഹദ്ദിഥീന്‍: മൗലവി അന്‍‌വര്‍ ശാ കശ്മീരിയെക്കുറിച്ച്: (റ‌ഈസുല്‍ അഹ്റാര്‍, p. 99)

Eഒരു സമൂഹത്തിലെ ശ്രേഷ്ഠ വ്യക്തിത്വത്തെ എടുത്തു കാണിക്കാന്‍ അറബി ഭാഷയില്‍ സര്‍‌വ്വ സാധാരണയായി ഉപയൊഗിക്കുന്ന പ്രയോഗമാണ് ‘ഖാത്തം’ വിശേഷണമായി ചേര്‍ത്തു കൊണ്ടുള്ള പ്രയോഗം. അതിനുള്ള ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ പ്രയോഗങ്ങളെല്ലാം തന്നെ അറബി ഭാഷാ സാഹിത്യങ്ങളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളവയാണ്.

Leave a comment

Design a site like this with WordPress.com
Get started