ഖുർആൻ ഹദീസ് ക്രോഡീകരണവും സമകാലിക ചരിത്രവും

ഖുർആൻ

തിരു നബി (സ)യുടെ കാലത്ത് തനെ സ്വഹാബികൾ പലരും ഖുർആൻ എഴുതി വെച്ചിരുന്നു. ഓരോ സൂക്തവും ഏത് സൂക്തത്തിനു ശേഷം ചേർക്കണമെന്ന് നബി തിരുമേനി നിർദ്ദേശിച്ചിരുന്നു. സൂറത്തുകളുടെ ക്രമീകരണവും
അത് പോലെതന്നെയായിരുന്നു. പക്ഷേ ഇന്നതേത് പോലുള്ള ഗ്രന്ഥ രൂപം അന്നുണ്ടായിരുന്നില്ല.

ഒന്നാം ഖലീഫ മഹാനായ സിദ്ദീഖ് (റ ) ന്റെ ഭരണ കാലത്ത് (ഹിജ്റ 12 ൽ) മുസൈലിമത്തിൽ കദ്ദാബുമായുണ്ടായ യുദ്ധത്തിൽ ഖുർആൻ മന:പാഠമാക്കിയ നൂറുകണക്കിന് സ്വഹാബികൾ ശഹീദായപ്പോൾ ഖുർആൻ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയാൽ അത് ഒറ്റ ഏടായി എഴുതി സൂക്ഷിക്കുവാൻ ഉമർ ആവശ്യപ്പെട്ടു. അതൊരു നല്ല കാര്യമാണ് എന്ന് ബോധ്യപ്പെട്ട സിദ്ദിഖ്‌ (റ ) ഈ മഹൽ കർമ്മത്തിന് സൈദുബ്നു സാബിത
ത്ത് (റ)നെ ചുമതലപ്പെടുത്തി. (ഇവർ നബി (സ) യുടെ കാലത്ത് തന്നെ ഖുർആൻ എഴുതിവെക്കുന്ന ചുമതലയുള്ള സഹാബിയായിരുന്നു.

അങ്ങിനെ നബി (സ) യുടെ കാലത്ത് എല്ലിലും മരക്കഷ്ണത്തിലും ഈത്തപ്പനമടലിലും തോലിലും കല്ലിമെല്ലാം എഴുതിവെച്ചിരുന്ന ഖുർആൻ വചനങ്ങളെ ഖുർആനിന്റെ ക്രമപ്രകാരം കടലാസിലേക്ക് പകർത്തി എഴുതി.
സിദ്ദീഖ് (റ) ന്റെ മരണം വരെ ഈ മുസ്ഹഫ് അവരുടെ കൈവശവും പിന്നീട് ഉമർ (റ)ന്റെ കൈവശവും ശേഷം അവരുടെ മകൾ ഉമ്മുൽ മുഅ്മിനീൻ ഹഫ്സ (റ) യുടെ പക്കലുമായിരുന്നു. ഈ ക്രോഡീകരണം മൂലം വിശുദ്ധ ഖുർആൻ വള്ളിപുള്ളി വിത്യാസമില്ലാതെ നില നിൽക്കാൻ ഒരു ഔദ്യോഗിക അവലംബമെന്ന നിലയിൽ സൂക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പരായാണത്തിന് ഉപയോഗിച്ചിരുന്നില്ല.

പിന്നീട് ഉസ്മാൻ (റ)വിന്റെ ഭരണ കാലത്ത് ഇസ്ലാമിക പ്രചരണാർത്ഥം പോയ അണികളുടെ ഇടയിൽ ഖുർആനിലെ ചില വാക്കുകളുടെ പരായണത്തെ സംബന്ധിച്ച് അഭിപ്രായ വിത്യാസമുണ്ടായപ്പോൾ സിദ്ദീഖ് (റ) ന്റെ കാലത്ത്

എഴുതിവെച്ചതും ഇപ്പോൾ ഹഫ്സ (റ) യുടെ കൈവശമുള്ളതുമായ മുസ്ഹഫിൽ നിന്ന് കൂടുതൽ കോപ്പികൾ പകർത്തിയെഴുതാൻ സൈദുബ്നു സാബിത്തുൽ അൻസാരിയുടെ നേതൃത്വത്തിൽ പ്രത്യേകം കമ്മിറ്റിയെ ഉസ്മാൻ (റ) ചുമതലപ്പെടുത്തി.
ഇവർ എട്ട് മുസ്ഹഫുകൾ പകർത്തി എഴുതിയിട്ടുണ്ട്. പകർപ്പുകൾ തയ്യാറായ ശേഷം അവ മൂന്ന് പ്രാവശ്യം ആവർത്തിച്ച് പരിശോധിക്കുകയും ചെയ്തു.

പന്ത്രണ്ടായിരത്തോളം സഹാബത്തിന്റെ സാന്നിദ്ധ്യത്തിൽ ഖുർആനിനെ സമ്പൂർണ്ണ രൂപം ഇതായി പ്രഖ്യപിക്കുകയും ഇതനസരിച്ച് മാത്രമേ ഇനി ഖുർആൻ പാരായണം ചെയ്യാവൂ എന്ന് വിളംബരം ചെയ്യുകയും ചെയ്തു.
അത് കൊണ്ടാണ് പിന്നീട്
മുസ്ഹഫുകൾക്ക് ഉസ്മാനി’ എന്ന പേര് വരാനുണ്ടായ കാരണം.

പുള്ളികളും ഹർക്കത്തുകളും

ഉസ്മാൻ (റ) കാലത്ത് എഴുതിച്ച മുസ്ഹഫുകളിൽ ഫത്ഹ്,കസ്റ്, ദ്വമ്മ്, മദ്ദ്’, ശദ്ദ, തുടങ്ങിയ ഹർക്കത്തുകളോ, സൂക്തങ്ങൾ അവസാനിക്കുന്ന ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല. ബറാഅത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും ആദ്യത്തിൽ ബിസ്മി ഉണ്ടായിരുന്നു. ഓരോ സൂറത്തിലെയും ഒരായത്താണ് ‘ബിസ്മി’ എന്ന് ഇമാം ശാഫിഇ ) യും മറ്റു പറഞ്ഞതിനുള്ള കാരണവും ഇതാണ്.

പിന്നീട് ഉസ്മാനി മുസ്ഹഫിന്റെ മൂല്യക്ഷരങ്ങൾക്കും ഘടനക്കും യാതൊരു മാറ്റവും വരുത്താതെ പാരായണ സൗകര്യത്തിന് വേണ്ടി ഖുർആനിൽ ഹറക്കത്ത്, പുള്ളി, ശദ്ദ്, മദ്ദ്, തുടങ്ങിയ നൽകുന്നത് നല്ലതാണ് എന്ന അഭിപ്രായം ഉണ്ടായി

അലിയുബ്നും, അബീതാലിബിന്റെ ശിഷ്യനായ അബുൽ അസ്വദ് അൽ ദുഅലി (റഹ് ) (മരണം ഹിജ്റ 69ൽ ) എന്നിവരാണ്

ആദ്യമായി ഹറക്കത്തിന്റെ സൂചിപ്പിക്കുന്ന പുള്ളികൾ മുസ്ഹഫിൽ നൽകിയത്.

ഹിജ്റ എഴുപത് വരെ അഥവാ 40 കൊല്ലം ഹർക്കത്തുകളോ പുള്ളികളോ ഇല്ലാത്ത ഉസ്മാനി മുസ്ഹഫിലായിരുന്നു ജനങ്ങൾ ഖുർആൻ പാരായണം ചെയ്തത്. ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും അറബികളും അനറബികളും കലർന്നുള്ള ജിവിതമായിത്തീർന്നതോ ടുകൂടി ഖുർആന്റെ ഉച്ചാരണത്തിൽ പിശക് വരാൻ തുടങ്ങിയതാണ് അബുൽ അസ്വദ് ദുഅലിയെ ഈ മഹൽ കർമ്മത്തിന് പ്രേരിപ്പിച്ചത്. മുആവിയ (റ)ന്റെ ഭരണകാലത്ത് ബസ്വറയിലെ അമീറായിരുന്ന സിയാദുബ്നു അബീ സുഫ്യാന്റെ നിർദ്ദേശമനുസരിച്ചുമാണത്.
പ്രധാന ഹർക്കത്തുകളായ ഫത്ഹിനു പകരം മുകളിൽ ഒരു പുള്ളിയും ദ്വമ്മിനു പകരം അക്ഷരങ്ങളുടെ ശേഷം ഒരു പുള്ളിയും കസ്റിനു ശേഷം അക്ഷരങ്ങളുടെ താഴെ ഒരു പുള്ളിയുമായിരുന്നു അദ്ദേഹം നൽകിയ പരിഷ്കരണം. സുകൂനിന് അടയാളങ്ങളൊന്നും ഇല്ലായിരുന്നു.

പിന്നീട് അബുൽ അസ്വദിന്റെ ശിഷ്യനായ ഇമാം ഖലീലുബ്നു അഹ്‌മദ്‌ (റ ഹ്) യാണ് കാണുന്ന രൂപത്തിൽ ഹർക്കത്തുകളും ശദ്ദും മദ്ദ് മെല്ലാം നൽകി ഖുർആൻ കൂടുതൽ മനോഹരമാക്കിയത് എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഹദീസ്
ആദ്യകാലത്ത് ഹദീസുകൾ എഴുതിവെക്കുന്നതിനെ നബി വിലക്കിയിരുന്നു. ഖുർആനും ഹദീസും കൂടികലരാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. പിന്നീട് ഈ നിയന്ത്രണം നബി നീക്കിയതോടെ ഹദീസുകൾ അനുചരന്മാർ എഴുതി സൂക്ഷിക്കാൻ തുടങ്ങി. ഒരിക്കൽ അബ്ദുല്ലാഹി ബിൻ ഉമർ നബിയെ സമീപിച്ച് ഹദീസ് രേഖപ്പെടുത്തിവെക്കാൻ സമ്മതം ചോദിച്ചു, നബി അതിന് സമ്മതം നൽകുകയും ചെയ്തു. അബൂ ഹുറൈറ, ഇബ്‌നു അബ്ബാസ് എന്നിവരെ പോലെയുള്ള സാക്ഷരരായ മറ്റു സഹാബികളും അവ ചെയ്തു, ബുഖാരിക്ക് മുൻപ് ഹദീസുകൾ ഗ്രന്ഥരൂപത്തിൽ ആരും ക്രോഡീകരിച്ചിരുന്നില്ല എന്ന് ചില യൂറോപ്പ്യൻ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്,എന്നാൽ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന സ്പ്രിഞ്ച്വർ ഈ വാദഗതി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, നബിയുടെ ജീവിതത്തെ വിമർശന ബുദ്ധിയോടെ വിശകലനം ചെയ്ത അദ്ദേഹം എഴുതുന്നു.”നബി വചനങ്ങൾ ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ എഴുതി സൂക്ഷിച്ചിരുന്നില്ലെന്നും അവ സ്വഹാബിമാർ മനഃപാഠമാക്കി വെക്കുക മാത്രമാണുണ്ടായതെന്നും പൊതുവെ ധാരണയുണ്ട്. ‘ഹദ്ദസനാ‘ – അദ്ദേഹം നമുക്ക് പറഞ്ഞ് തന്നു – എന്ന് ഹദീസിനു മുൻപിൽ ഉള്ള പ്രയോഗം കണ്ട് യൂറോപ്പ്യൻ പണ്ഡിതന്മാർ ബുഖാരിയിലുള്ള ഒരു ഹദീസും അതിന് മുൻപ് ആരും എഴുതി സൂക്ഷിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഇത് അബദ്ധമാണ് ഇബ്‌നു അം‌റും മറ്റു സ്വഹാബികളും നബി വചനങ്ങൾ എഴുതി സൂക്ഷിച്ചിരുന്നു എന്നതാണ് വസ്തുത. പിൽകാലത്ത് ഈ മാതൃക പിന്തുടരുകയാണ് ചെയ്തത്“

ആദ്യമായി എഴുതപ്പെട്ട ഹദീസ് ഗ്രന്ധം ഇമാം മാലിക് (റ) യുടെ മുവത്ത യാണ്(ഹിജ്‌റ :130-160)

إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ۝

“തീര്‍ച്ചയായും ഇതിന്‍റെ (ഖുര്‍ആന്‍റെ) ക്രോഡീകരണവും ഇതു ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.” – (ഖുർആൻ 75:17)
…………………………………
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ۝

“തീര്‍ച്ചയായും നാമാണ്‌ ഈ ഉല്‍ബോധനം (ഖുർആൻ) അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം ഇതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.” – (ഖുർആൻ 15:9)
…………………………………
أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا۝

”അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.” – (ഖുർആൻ 4:82)
…………………………………
لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ۝

“അതിന്‍റെ (ഖുർആൻ്റെ) മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.” – (ഖുർആൻ 41:42)
…………………………………
اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ

“അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വൃത്താന്തം (ഖുർആൻ) അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക്‌ പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം.” – (ഖുർആൻ 39:23)

വിശുദ്ധ ഖുർആൻ്റെ ക്രോഡീകരണവും, അതു ഓതികേൾപ്പിച്ചു തരുന്നതും അല്ലാഹു അവൻ്റെ സ്വയം ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു:

إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ۝

“തീര്‍ച്ചയായും അത് (ഖുര്‍ആൻ) ക്രോഡീകരിക്കലും അത് പാരായണം ചെയ്തു തരലും നമ്മുടെ ബാധ്യത തന്നെയാകുന്നു.” – (ഖുർആൻ 75:17)
…………………………………
വിശുദ്ധ ഖുർആൻ തിരുനബി(സ)യുടെ
ഹൃദയത്തിലേക്കാണ് ഇറക്കപ്പെട്ടത്. വിശുദ്ധ ഖുർആൻ തിരുനബി(സ)യുടെ ഹൃദയത്തിലേക്കു ഇറക്കപ്പെട്ടതിനെക്കുറിച്ചു “നസ്സല അലാ ഖൽബിക്ക” എന്നാണ് ഖുർആനിൽ പറയപ്പെട്ടിട്ടുള്ളത്:

قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ۝

“(നബിയേ) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്‌രീല്‍ എന്ന മലക്കിനോടാണ്‌ ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹം അത്‌ നിന്റെ ഹൃദയത്തില്‍ ഇറക്കപ്പെട്ടത്‌ അല്ലാഹുവിന്റെ ഉത്തരവനുസരിച്ചു മാത്രമാണ്‌. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ്‌ അത്‌ അവതരിച്ചിട്ടുള്ളത്‌.” – (ഖുർആൻ 2:97)

“നസ്സല അലാ ഖൽബിക്ക”എന്നാൽ
‘നിന്റെ ഹൃദയത്തിൽ ഇറക്കപ്പെട്ടത്’ എന്നാണ് അർത്ഥം.

മുഹമ്മദുനബി(സ)യുടെ ഹൃദയത്തിൽ ഇറക്കപ്പെട്ട വിശുദ്ധ ഖുർആൻ അന്നു മുതൽ ഇന്നുവരെ എന്നുമാത്രമല്ല, ലോകാവസാനം വരെയും ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് പകർന്നുകൊണ്ടിരിക്കുന്നു. നിരവധി ഹാഫിളുമാർ (ഖുർആൻ ഹൃദിസ്ഥമാക്കയവർ) അന്നും ഇന്നും എന്നും ലോകത്തിന്റെ നാനാഭാഗങ്ങളിൽ അത് ഹൃദയത്തിൽ വഹിച്ചു നടക്കുകയും അതു തലമുറകളിൽനിന്നു തലമുറകളിലേക്കു അതേപടി പകർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങിനെ “നസ്സല അലാ ഖൽബിക്ക” അഥവാ നിന്റെ ഹൃദയത്തിൽ ഇറക്കപ്പെട്ട ഖുർആൻ എന്ന ദൈവിക വാഗ്ദാനം നിലനിന്നുവരുന്നു.

ഹൃദയങ്ങളിൽ എഴുതപ്പെട്ട വിശുദ്ധ ഖുർആൻ എന്ന ന്യായപ്രമാണത്തെക്കുറിച്ചു ബൈബിളിലും പ്രവചനം ചെയ്യപ്പെട്ടിട്ടുണ്ട്. നോക്കുക:

“എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.” – (യിരേമ്യാവു 31:33)
…………………………………
نَزَلَ بِهِ الرُّوحُ الْأَمِينُ۝
عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ۝

“റൂഹുൽ അമീൻ (ജിബ്‌രീല്‍) അതു (ഖുർആൻ) കൊണ്ട്‌ ഇറങ്ങിയിരിക്കുന്നു. നിന്‍റെ ഹൃദയത്തില്‍ ‍നീ താക്കീത്‌ നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്‌.” – (ഖുർആൻ 26:193-194)
…………………………………
إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ ۖ وَإِنَّهُ لَكِتَابٌ عَزِيزٌ۝
لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ۝ مَّا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ ۚ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ۝

“തീര്‍ച്ചയായും ഈ ഉല്‍ബോധനം (ഖുർആൻ) തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍ തന്നെ) തീര്‍ച്ചയായും അത്‌ പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു.
അതിന്‍റെ മുന്നിലൂടെയോ, പിന്നിലൂടെയോ അസത്യം അതിൽ വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌. (നബിയേ) നിനക്ക്‌ മുമ്പുണ്ടായിരുന്ന ദൂതന്‍മാരോട്‌ പറയപ്പെട്ടതല്ലാത്ത ഒന്നും നിന്നോട്‌ പറയപ്പെടുന്നില്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ പാപമോചനം നല്‍കുന്നവനും വേദനയേറിയ ശിക്ഷ നല്‍കുന്നവനുമാകുന്നു.” – (41:41-43)
…………………………………
ق ۚ وَالْقُرْآنِ الْمَجِيدِ۝
“ഖാഫ്‌. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ്, സത്യം.” – (ഖുർആൻ 50:1)

Leave a comment

Design a site like this with WordPress.com
Get started