ലജ്നാ ഇമായില്ലാഹ് രൂപീകരണ ത്തിന്റെ യഥാർത്ഥ ലക്ഷ്യം

നമ്മെ സംബന്ധിച്ചേടത്തോളം എന്താണ് ലജ്നാ ഇമായില്ലാഹ് രൂപീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്നും സ്ത്രീകളിൽനിന്നും എന്താണ് ശരിക്കും ഇസ്ലാം ആവശ്യപ്പെടുന്നതെന്നും തിരിച്ചറിയുക എന്നതാണ് ആദ്യം വേണ്ടിയിരി ക്കുന്നത്. ഖാദിയാനിൽ അഹ്മദി സ്ത്രീ കൾക്കുവേണ്ടി എഴുതിയ ആ തുറന്ന കത്തിൽ ഹസ്രത്ത് ഖലീഫത്തുൽ മസീഹ് സാനി മുസ്ലിഹ് മൗഊദ്(റ) ഇക്കാര്യം എടുത്തു പറയുകയുണ്ടായി. ഇസ്ലാമിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ പുരോഗതി സ്ത്രീകളെ ആശ്രയിച്ചാണിരിക്കുന്നത്. തലമു റകളുടെ ആദ്യപാഠശാല സ്ത്രീകളാണ്. കുടുംബത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ തന്നെയാണ് ആദ്യത്തെ അദ്ധ്യാപകരും മാർഗ്ഗദർശികളും. സ്ത്രീകൾ ദൈവപ്രീതി മുമ്പിൽവെച്ചു കൊ ണ്ട് തങ്ങളുടെ സന്താനങ്ങളെ ശ്രേഷ്ഠ മായ രീതിയിൽ ശിക്ഷണം നൽകാൻ തയ്യാറാവാത്ത സന്ദർഭങ്ങളിലെല്ലാം ഇസ്‌ലാം പ്രതിസന്ധിയിൽ അകപ്പെട്ടിട്ടുണ്ട്. ഹസ്രത്ത് മുസ്ലിഹ് മൗഊദ് (റ) പറയുന്നു:

“സഹാബാക്കളുടെ കാലശേഷമുള്ള സന്താനങ്ങൾക്ക് ശരിയായ ശിക്ഷണം നൽകിയിരുന്നുവെങ്കിൽ യസീദ് എങ്ങനെയുണ്ടാവാനാണ്? യസീദിനെ പോലുള്ളവർ സൃഷ്ടിക്കപ്പെടാൻ കാരണം സ്ത്രീകൾ തങ്ങളുടെ കടമ തീർന്നു എന്നുപറഞ്ഞൊഴിഞ്ഞതുകൊ ണ്ടായിരുന്നു. എന്നാൽ ഇതേ സ്ത്രീകൾ തന്നെ നൽകിയ ശിക്ഷണം കൊണ്ടായിന്നല്ലോ സഹാബാക്കളെ പോലുള്ള ഉൽകൃഷ്ട ജനം ഉണ്ടായതും..

ഹസ്രത്ത് മുസ്ലിഹ് മൗഊദ്(റ) തുടർന്നു പറയുകയാണ് :

“അല്ലാഹുവിന്റെ തിരുദൂതർ (സ) ആഗതരായപ്പോൾ അവിടുത്തെ ആത്മീയ പ്രഭാവത്താൽ അല്ലാഹു അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, തൽഹ,സുബൈർ (റിള് വാനുല്ലാഹി അലൈഹി) തുടങ്ങി യ ലക്ഷക്കണക്കിന് സദ് വൃത്തന്മാരെ സൃഷ്ടിച്ചു. എന്നാൽ രണ്ടാമത്തെ അബൂബക്കറിനെ സൃഷ്ടിക്കേണ്ട കടമ സ്ത്രീകളുടേതായിരുന്നു. കാരണം മുഹമ്മദ് നബി (സ)യും ഒരു മനുഷ്യനാ യിരുന്നുവല്ലോ. അവിടുന്നും ഒരുനാൾ ഈ ലോകം വിട്ടുപിരിയേണ്ടിയിരുന്നു. അങ്ങനെ ആദ്യത്തെ അബൂബക്കറിനെ മുഹമ്മദ് നബി (സ) സൃഷ്ടിച്ചെങ്കിൽ രണ്ടാമത്തെ അബൂ ബക്കറിനെ ഒരു സ്ത്രീക്ക് മാത്രമേ സൃഷ്ടിക്കാനാ വുമായിരുന്നുള്ളൂ. ആദ്യത്തെ ഉമറിനെ മുഹമ്മദ് നബി (സ) സൃഷ്ടിച്ചെങ്കിൽ രണ്ടാമത്തെ ഉമറിനെ ഒരു സ്ത്രീക്ക് മാത്രമേ സൃഷ്ടിക്കാൻ സാധിക്കുമായി രുന്നുള്ളൂ. ആദ്യത്തെ ഉസ്മാനെ മുഹമ്മദ് നബി (സ) സൃഷ്ടിച്ചുവെങ്കിൽ രണ്ടാമത്തെ ഉസ്മാനെ ഒരു സ്ത്രീക്കാണ് സൃഷ്ടിക്കാൻ കഴിയുമായിരുന്നത്. ആദ്യത്തെ അലിയെ മുഹമ്മദ് നബി (സ) സൃഷ്ടിച്ചുവെങ്കിൽ രണ്ടാമത്തെ അലിയെ ഒരു സ്ത്രീയായിരുന്നു സൃഷ്ടിക്കേണ്ടിയിരുന്നത്. എന്നാൽ അവർ അങ്ങനെ സൃഷ്ടിക്കാതിരുന്ന പ്പോഴായിരുന്നു ഒടുവിൽ ഇസ്ലാമിന് അധ:പതനമുണ്ടായത്.”
-(അൻവാറുൽ ഉലൂം, Vol.22, 1950 സെപ്തംബർ 17ലെ പ്രഭാഷണം).

മുസ്ലിഹ് മൗഊദ്‌ ഖലീഫത്തുൽ മസീഹ് സാനി (റ) വീണ്ടും പറയുന്നു :

“സ്ത്രീകൾ മനസ്സ് വെക്കുകയാണെങ്കി ൽ ലോകത്തിന് എന്നെന്നേക്കുമായി ദീനിനെ പ്രാദാനം ചെയ്യാൻ അവർക്ക് കഴിയുന്നതാണ്. അതിമഹത്തായ ഒരു പ്രവൃത്തിയാണിത്. ഇതിന് മുമ്പിൽ നെപ്പോളിയന്റെ വിജയങ്ങളും തെയ്മൂറിന്റെ ജൈത്രയാത്രകളും എലിസബത്ത് രാജ്ഞിയുടെ വിജയങ്ങളും നിസ്സാ രമായിപോവുന്നതാണ്!

ഖുർആൻ നമ്മോട്
കല്പിക്കുന്നത്, എന്നെന്നും നില നിൽക്കുന്ന തരത്തിൽ ദീനിനെ സ്ഥാപി ച്ചുറപ്പിക്കാനത്രെ. പക്ഷെ സ്ത്രീകൾ പ്രയത്നിക്കാതെ ഇതൊരിക്കലും യാഥാർഥ്യമാക്കപ്പെടുകയില്ല. താൻ വരുംതലമുറയെ അവർക്ക് മുമ്പ് കടന്നുപോയ വരെക്കാൾ ദീനുള്ളവരാക്കുമെന്ന് ഒരു സ്ത്രീ തീരുമാനിച്ചുറച്ചാൽ അതിനെതിരിൽ സാത്താന് എന്ത് സ്വാധീനമാണ് ചെലുത്താനാവുക? പുരുഷന്മാർ ശൈത്താനോട് മത്സരിച്ചപ്പോഴൊക്കെ പരാജയമാണ് ഫലം. കൂടിവന്നാൽ ഒരു തലമുറയെ മാത്രമേ അവർക്ക് ദീനിനെ ദുനി യാവിനെക്കാൾ മുന്തിക്കുന്നവരാക്കി ത്തീർക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ സാത്താനെ സ്ഥിരമായി എതിരിടാൻ സ്ത്രീകൾക്കല്ലാതെ മാറ്റാർക്കും കഴി യുകയില്ല.”

ഹസ്രത്ത് മുസ്ലിഹ് മൗഊദ്‌ (റ) തുടർന്ന് പറയുകയാണ്:

“വരുംതലമുറയെ ദീനി സേവകരാക്കു മെന്ന് സ്ത്രീ തീരുമാനിക്കുകയാണെങ്കിൽ ശെയ്ത്താന് പിന്നെ എന്ത് ചെയ്യാൻ
കഴിയും? അപ്പോൾ വരുന്ന തലമുറയെ സ്വാധീനിക്കുന്ന കാര്യത്തിൽ ശെയ്ത്താന് ഒരു റോളും ഉണ്ടായിരിക്കുകയില്ല, എല്ലാ സ്വാധീനവും അമ്മമാർക്കായിരി ക്കും. എന്നാൽ അമ്മമാർ അശ്രദ്ധരായി തങ്ങളുടെ സന്താനങ്ങളെ ഉപേക്ഷി ക്കുകയാണെങ്കിൽ അവർ സാത്താന്റെ വരുതിയിൽ അകപ്പെടുക തന്നെ ചെയ്യുന്നു. അതുകൊണ്ട് സ്ത്രീകൾ സ്വന്തം ഉത്തരവാദിത്തങ്ങളെ കുറിച്ച് മനസ്സി ലാക്കുവിൻ …….

എന്നിട്ട് മുസ്ലിഹ് മൗഊദ്‌ (റ) പറയുകയാണ്:

“അങ്ങനെ പതിമൂന്ന് നൂറ്റാണ്ട് കൊണ്ട് ഇമാം അബൂഹനീഫ ക്ക് ചെയ്യാൻ സാധ്യമാവാത്തത്, ഇമാം ഷാഫിക്ക് ചെയ്യാൻ സാധ്യമാവാത്തത്, സയ്യിദ് അബ്ദുൽ ഖാദിർ ജീലാനിക്ക് സാധ്യമാവാതിരുന്നത്, ഹസ്രത്ത് മുഹ്യു ദ്ദീൻ ചിശ്തിക്ക് സാധ്യമാവാതെ പോയത്, ശിഹാബ്ദ്ധീൻ സുഹ്ർവർദിക്ക് ചെയ്യാനാവാത്തത് സ്ത്രീക്ക് ചെയ്യാനാ വും. കാരണം സ്ത്രീയുടെ കൈകളിലത്രെ കുഞ്ഞുങ്ങളുള്ളത്. കുട്ടി സംസാരി ക്കാൻ പഠിക്കുന്നത് അമ്മയുടെ മടിത്ത ട്ടിലിരുന്നാണ്. കുട്ടി വികാരാവേശങ്ങൾ പഠിക്കുന്നത് അമ്മയിൽനിന്നാണ്. ചിന്താശേഷി കൈവരിക്കുന്നതും അമ്മയാലാണ്. അങ്ങനെ കുട്ടി എല്ലാ കാര്യങ്ങളും പഠിക്കുന്നത് സ്ത്രീയിൽനിന്നാ ണ്. വരുന്ന തലമുറയുടെ സംസ്കരണം നടത്തുമെന്ന് സ്ത്രീ ദൃഢനിശ്ചയമെടു ക്കുകയാണെങ്കിൽ മഹാന്മാർക്ക് സാധ്യ മാവാതെപോയത് സാധ്യമായിതീരുന്ന താണ്. അങ്ങനെ അല്ലാഹുവിന്റെ രാ ജാധികാരം ആകാശത്തെന്ന പോലെ ഭൂമിയിലും സ്ഥാപിക്കപ്പെടുന്നതാണ്.

  • (അൻവാറുൽ ഉലൂം, Vol.22, പ്രഭാഷണം 17 Sept.1950).

Leave a comment

Design a site like this with WordPress.com
Get started