ഹദ്‌റത്ത് മസീഹ് മൗഊദ്(അ) തുഹ്ഫയെ ഗോൾഡവിയ എന്ന ഗ്രന്ഥത്തിൽ ചില ഇൽഹാമുകളും സാരവും വിവരിച്ച കൂട്ടത്തിൽ ഒരു ഉർദു ഇൽഹാം ഇപ്രകാരമാണ്,
_*'യെ തരീഖ് അച്ചാ നഹീ ഇസ് സെ റോക് ദിയാ ജായെ മുസൽമാനോം കെ ലീഡർ അബ്ദുൽ കരീം കോ'*_
_'ഈ രീതി നല്ലലതല്ല. മുസ്‌ലിംകളുടെ ലീഡർ അബ്ദുൽ കരീമിനെ അതിൽ നിന്നും തടയേണ്ടതാണ്'_
_[ഇതിനടിക്കുറിപ്പ് നൽകിക്കൊണ്ട് ഹുസൂർ(അ) എഴുതുന്നു:]_
"ഈ ഇൽഹാമിൽ മുഴു ജമാഅത്തിലുള്ളവർക്കും ഒരു പാഠമുണ്ട്. അതായത്, അവർ തങ്ങളുടെ സഹധർമ്മിണിമാരോട് സഹതാപപൂർവ്വവും കരുണയോടും കൂടി പെരുമാറേണ്ടതാണ്. ഭാര്യമാർ അവരുടെ കൂലിപ്പണിക്കാരല്ല. യഥാർത്ഥത്തിൽ നിക്കാഹ് എന്നത് സ്ത്രീപുരുഷന്മാർ തമ്മിലുള്ള ഒരു കരാറാകുന്നു. തങ്ങളുടെ കരാറുകളിൽ വഞ്ചനകാണിക്കുന്നവരായി മാറാതിരിക്കാൻ ശ്രമിക്കേണ്ടതാണ്. അല്ലാഹു(തആല) വിശുദ്ധ ഖുർആനിൽ പറയുന്നു, *''വ ആശിറൂഹുന്ന ബിൽ മഅറൂഫ്' (നിസാഅ്.20)'* _'തങ്ങളുടെ ഭാര്യമാരോടൊത്ത് സല്പെരുമാറ്റത്തോടുകൂടി ജീവിക്കുക.'_ ഹദീസിൽ വന്നിട്ടുണ്ട്, _*'ഖൈറുക്കും ഖൈറുക്കും ലി അഹ്‌ലിഹീ'* 'നിങ്ങളിൽ നല്ലവൻ ഭാര്യമാരോട് ഉത്തമരായവർ മാത്രമാകുന്നു.'_ അതിനാൽ അത്മീയവും ശാരീരികവുമായ നിലയിൽ തങ്ങളുടെ ഭാര്യമാരോട് സല്പെരുമാറ്റം കാഴ്ചവെക്കുക. അവർക്കായി ദുആ ചെയ്തുകൊണ്ടിരിക്കുക. ത്വലാക്കിൽ നിന്ന് വിട്ടുനിൽക്കുക. എന്തെന്നാൽ ത്വലാക്കിന്റെ കാര്യത്തിൽ ധൃതികാണിക്കുന്നവൻ അല്ലാഹുവിന്‍റെ സന്നിധിയിൽ അങ്ങേയറ്റം ദുഷിച്ചവനാകുന്നു. അല്ലാഹു ചേർത്തുവെച്ചതിനെ ഒരു വൃത്തികെട്ട പാത്രം കണക്കെ തച്ചുടച്ചുടക്കാൻ തിടുക്കം കട്ടാതിരിക്കുവിൻ." _[അടിക്കുറുപ്പ് തീർന്നു]_
_*"ഖുദുർറിഫ്ഖ അർറിഫ്ഖ് ഫഇന്നർറിഫ്ഖ റഅ്‌സുൽ ഖൈറാത്ത്"*_
_'ദയ കാണിക്കുക! ദയ കാണിക്കുക! എല്ലാ നന്മകളുടേയും ശിഖിരം ദയയാകുന്നു'_
_[ഈ ഇൽഹാം എഴുതിയശേഷം ഹുസൂർ(അ) ബ്രാക്കറ്റിൽ എഴുതുന്നു:]_
"(എന്റെ പ്രിയസഹോദരൻ മൗലവി അബ്ദുൽ കരീം സാഹിബ് തന്‍റെ സഹധർമിണിയോട് ഒരുപരിധിവരെ കഠിനതരമായ വാക്കുകളാൽ പരുഷമായി പെരുമാറിയിരുന്നു. അന്നേരം (ദൈവീക) കല്പനവന്നു, ഇവ്വിധത്തിൽ കഠിനമായ സംസാരം അരുതാത്തതാകുന്നു. ഒരോരുത്തരോടും ദയാപൂർവ്വവും ഉൽകൃഷ്ട ഭാവത്തോടും കൂടി കഴിവിന്റെ പരമാവധി പെരുമാറുക എന്നതാണ് സത്യവിശ്വാസിയുടെ പ്രഥമകർത്തവ്യം. ചില സന്ദർഭങ്ങളിൽ കഠിനമായ വാക്കുകളുടെ പ്രയോഗം ഒരു കൈപേറിയ ഔഷധമെന്ന നിലയിൽ അനുവദനീയമാണ്. എന്നാൽ സാഹചര്യവും സന്ദർഭവുമനുസരിച്ചാണ് ഇത്തരം കല്പനകൾ പാലിക്കേണ്ടത്. മറിച്ച് പരുഷമായ ഭാഷണം തന്റെ സ്വഭാവത്തെ അതിജയിച്ചുപോകരുത്.)"
(തുഹ്ഫയെ ഗോൽഡവിയ. പേ.75, 76)
➖➖➖➖➖➖➖➖➖➖➖
ത്വാലിബെ ദുആ: അബു-അയ്മൻ
