✨✨ ദിക്റെ ഇലാഹി✨✨ (ഹദ്റത്ത് മുസ്ലിഹ് മൗഊദ് ഖലീഫത്തുൽ മസീഹ് സാനി (റ) വിവരിക്കുന്നു..) നമ്മുടെ ജമാഅത്തിലെ പലർക്കും ദിക്റെ ഇലാഹിയുടെ (അഥവാ ദൈവസ്മരണയുടെ) ചില ഭാഗത്തെക്കുറിച്ച് വേണ്ടത്ര ശ്രദ്ധയില്ല. ഉണ്ടെങ്കിൽ തന്നെ വളരെ കുറവാണ്. ചെറുപ്പത്തിൽ തന്നെ ചിന്തിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന പ്രകൃതിയായിരുന്നു എന്റേത്. അതിനാൽ വിവേകം ഉണ്ടായതുമുതൽക്കുതന്നെ എനിക്കതിനെ കുറിച്ച് ചിന്തയും വേവലാതിയും ഉണ്ടായിട്ടുണ്ട്. ദിക്റെ ഇലാഹിയുടെ ചില വശങ്ങളെക്കുറിച്ച് നമ്മുടെ ജമാഅത്തിലെ അശ്രദ്ധയും ന്യൂനതയും എങ്ങനെ പരിഹരിക്കാൻ കഴിയുമെന്ന വിചാരം ഇപ്പോഴുംContinue reading
Category Archives: Teaching of Masih
ദുർധാരണ (തെറ്റായ ഊഹം) എന്നത് എത്രയും ഹീനകരമായ വിപത്താകുന്നു
ഇത് നല്ലവണ്ണം ഓർത്തുകൊൾവിൻ! സകലവിധ കൊള്ളരുതായ്മകളും ഹീനതകളും ദുർധാർണയിലൂടെയാണ് ഉടലെടുക്കുന്നത്. അതിനാൽതന്നെ അല്ലാഹു(തആല) അതിനെ കഠിനമായി വിലക്കിയിരിക്കുന്നു. കൂടാതെ അവൻ അരുളുന്നു, ‘ഇന്ന ബഅ്ദദ്ദന്നി ഇസ്മുൻ’ (‘നിശ്ചയമായും ഊഹങ്ങളിൽ ചിലത് പാപമാകുന്നു’ അൽഹുജറാത്-13) മൗലവിമാർ നമ്മിൽ ദുർധാരണ വെക്കാതിരിക്കുകയും സത്യസന്ധതയും സ്ഥിരചിത്തതയോടും കൂടി നമ്മുടെ വാക്കുകൾ ശ്രവിക്കുകയും നമ്മുടെ ഗ്രന്ഥങ്ങൾ വായിക്കുകയും നമ്മോടൊപ്പം നിന്നുകൊണ്ട് നമ്മുടെ അവസ്ഥകൾ നേരിൽ വീക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആരോപണങ്ങളത്രയും അവർ നമ്മുടെമേൽ ഉന്നയിക്കുമായിരുന്നില്ല. എന്നാൽ, അവർ അല്ലാഹുവിന്റെ ഈ നിർദ്ദേശത്തിന് മഹത്വംContinue reading “ദുർധാരണ (തെറ്റായ ഊഹം) എന്നത് എത്രയും ഹീനകരമായ വിപത്താകുന്നു”
അഹങ്കാരം
ഒരുതരത്തിലുള്ള അഹങ്കാരവും പൊങ്ങച്ചവും കാണിക്കാതിരിക്കുക
ഒരുതരത്തിലുള്ള അഹങ്കാരവും പൊങ്ങച്ചവും കാണിക്കാതിരിക്കുക.
എന്റെ അഭിപ്രായത്തിൽ മനുഷ്യന് പരിശുദ്ധിയാർജ്ജിക്കാൻ ഇതിനേക്കാൾ ഉത്തമമായ വേറൊരു മാർഗ്ഗവും ലഭ്യമല്ല; അതായത് അവൻ തന്റെ അറിവിലും കുടുംബമഹിമയിലും സമ്പത്തിലും ഒരുതരത്തിലുമുള്ള അഹങ്കാരവും അഭിമാനവും കാണിക്കാതിരിക്കുക. അല്ലാഹു ആർക്കെങ്കിലും കണ്ണുകൾ നൽകുമ്പോഴാണ് അവൻ കാണാൻ തുടങ്ങുന്നത്. ആകാശത്തുനിന്ന് വരുന്ന തേജസ്സിനു മാത്രമേ അന്ധകാരത്തിൽ നിന്ന് മോക്ഷം നൽകാൻ സാധിക്കുകയുള്ളൂ. മനുഷ്യൻ സദാ ദൈവിക വെളിച്ചത്തെ ആശ്രയിക്കുന്നവനാകുന്നു. ആകാശത്തുനിന്ന് വരുന്ന സൂര്യപ്രകാശമില്ലെങ്കിൽ കണ്ണുകൾക്കും കാണാൻ സാധ്യമല്ല. അപ്രകാരം തന്നെയാണ് എല്ലാവിധത്തിലുള്ള അന്ധകാരങ്ങളെയും അകറ്റിക്കളയുന്ന ആന്തരിക വെളിച്ചവും. തമസ്സിനുപകരം തഖ്‌വയുടെയുംContinue reading “ഒരുതരത്തിലുള്ള അഹങ്കാരവും പൊങ്ങച്ചവും കാണിക്കാതിരിക്കുക.”
ദൈവാനുരാഗം
സത്യമായ ദൈവാനുരാഗം നിലനിർത്തുവീൻ
സത്യമായ ദൈവാനുരാഗം നിലനിർത്തുവിൻ
എല്ലാ നബിമാരുടെയും പൊതുവായുള്ള നിയോഗോദ്ദേശ്യം (ജനങ്ങളിൽ) അല്ലാഹുവുമായി സത്യവും യഥാർത്ഥവുമായ സ്നേഹം സ്ഥാപിക്കപ്പെടുകയും മനുഷ്യകുലത്തോടും സഹോദർന്മാരോടുമുള്ള കടമകളിലും സ്നേഹബന്ധത്തിലും ഒരു സവിശേഷ നിറം സൃഷ്ടിക്കപ്പെടുകയും ചെയ്യുക എന്നതാകുന്നു. ഇവ സംഭവിക്കാത്തിടത്തോളം സകല കാര്യങ്ങളും വെറും ആചാരങ്ങൾ മാത്രമാണ്. ദൈവവുമായുള്ള സ്നേഹത്തിന്റെ കാര്യമാണെങ്കിൽ ദൈവത്തിനു തന്നെയാണ് നല്ലവണ്ണം അറിയുക. പക്ഷേ ചില സംഗതികൾ മറ്റുചില സംഗതികളിലൂടെ തിരിച്ചറിയപ്പെടുന്നു. ഉദാഹരണത്തിനു, ഒരു വൃക്ഷച്ചുവട്ടിൽ പഴങ്ങൾ വീണുകിടക്കുന്നുവെങ്കിൽ വൃക്ഷത്തിന്റെ മുകളിലും പഴങ്ങളുണ്ടെന്ന് പറയാൻ സാധിക്കും. പക്ഷേ താഴെ കാണപ്പെടുന്നില്ലെങ്കിൽ മുകളിലത്തെ കാര്യംContinue reading “സത്യമായ ദൈവാനുരാഗം നിലനിർത്തുവിൻ”
സദ്‌വൃത്തർക്കുണ്ടാകുന്ന പരീക്ഷണങ്ങളുടെ തത്ത്വരഹസ്യം(ഭാഗം – 3)
നിങ്ങൾ സത്യവിശ്വാസികളായിക്കൊണ്ട് പരീക്ഷണങ്ങളെ പഴിക്കാതിരിക്കുവിൻ. വിശ്വാസത്തിൽ പൂർണ്ണത കൈവരിക്കാത്തവരാണ് അതിനെ അശുഭകരമായി കാണുന്നത്. വിശുദ്ധ ഖുർആൻ അരുളുന്നു: ‘വല നബ്‌ലുവന്നകും ബിശൈഇമ്മിനൽ ഖൗഫി വൽ ജൂഇ വ നഖ്‌സിമ്മിനൽ അംവാലി വൽഅംഫുസി വസ്സമറാത്, വബശ്ശിരിസ്സ്വാബിരീനല്ലദീന ഇദാ അസ്വാബത്‌ഹും മുസീബതുൻ, ഖാലൂ ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ’ അതായത് അല്ലാഹു പറയുന്നു, ‘നാം ചിലപ്പോൾ നിങ്ങളെ ധനമോ ജീവനോ സന്താനങ്ങളോ വിളകളോ പോലുള്ളവയുടെ നഷ്ടങ്ങളാൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതാണ്. പക്ഷേ, അത്തരം സന്ദർഭങ്ങളിൽ ആരാണോ സഹനം കൈക്കൊള്ളുകയും കൃതജ്ഞരായിരിക്കുകയും ചെയ്യുന്നത്Continue reading “സദ്‌വൃത്തർക്കുണ്ടാകുന്ന പരീക്ഷണങ്ങളുടെ തത്ത്വരഹസ്യം(ഭാഗം – 3)”
സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കൽ
ഒരു സൂഫിക്ക് രണ്ട് മൂരീദുമാരുണ്ടായിരുന്നു. ഒരാൾ മദ്യപിച്ച് ബോധരഹിതനായി ഓടയിൽ വീണു. മറ്റെയാൾ സൂഫിയുടെ അടുക്കൽ ചെന്ന് അവനെ കുറിച്ച് പരാതിപറഞ്ഞു. അപ്പോൾ സൂഫി പറഞ്ഞു, ഓ മര്യാദകെട്ടവനേ! നീ അവനെ കുറിച്ച് പരാതി പറയുകയാണോ; എന്തുകൊണ്ട് നീ അവനെ തോളിലേറ്റി കൊണ്ടുവരുന്നില്ല? ഉടനെ അയാൾ ചെന്ന് അവനെ പൊക്കിയെടുത്ത് നടന്നു. പറയുന്നുണ്ടായിരുന്നു, ഒരുവൻ നല്ലപോലെ മദ്യപിച്ചു; മറ്റൊരുവൻ അല്പം മാത്രമേ മദ്യപിച്ചുള്ളൂ അതാണ് മറ്റവനെ പൊക്കിക്കൊണ്ടുപോകുന്നത്. സൂഫിയുടെ (ഉപദേശത്തിന്റെ) സാരാംശം, നീ എന്തിനാണ് തന്റെ സഹോദരന്റെContinue reading “സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കൽ”
കശ്തിയെ നൂഹ്
1. പാപം ഒരു വിഷമാകുന്നു
ഹദ്റത്ത് മസീഹ് മൗഊദ് (അ) അരുൾ ചെയ്യുന്നു.(കശ്തിയെനൂഹ് – പേജ് :38-40 )
പാപം ഒരു വിഷമാകുന്നു. അത് തിന്നരുത്. ദൈവത്തോ ടുള്ള അനുസരണക്കേട് ഒരു ദുർമരണമാകുന്നു. അതിൽനിന്ന് രക്ഷപ്പെട്ടുകൊള്ളുവിൻ. നിങ്ങൾക്ക് ശക്തി ലഭിക്കുവാൻ പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുമ്പോൾ അല്ലാഹു സർവ്വകാര്യങ്ങളിലും കഴിവുള്ളവനാണെന്ന് കരുതാത്തവൻ- ദൈവ വാഗ്ദാനമുള്ള കാര്യങ്ങളൊഴിച്ച്- എൻ്റെ ജമാഅത്തിൽ പെട്ടവനല്ല. അസത്യത്തേയും വഞ്ചനയേയും കൈവെടിയാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല. ഐഹികത്തിന്റെ അത്യാർത്തിയിൽ കുടുങ്ങിക്കിടക്കുന്നവനും പരലോകത്തിന്റെ ഭാഗത്തേക്ക് കണ്ണുയർത്തി നോക്കുകപോലും ചെയ്യാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.ദീനിനെ ദുൻയാവിനേക്കാൾ മുന്തിക്കാത്തവൻ എന്റെ ജമാഅത്തിൽ പെട്ടവനല്ല.എല്ലാ ഓരോ തിന്മയിൽനിന്നും എല്ലാ ഓരോ ദുഷ്ക്കർമ്മത്തിൽനിന്നും അതായത് മദ്യപാനം, ചൂതുകളി,Continue reading “ഹദ്റത്ത് മസീഹ് മൗഊദ് (അ) അരുൾ ചെയ്യുന്നു.(കശ്തിയെനൂഹ് – പേജ് :38-40 )”
