പാപം ഒരു വിഷമാകുന്നു. അത് തിന്നരുത്. ദൈവത്തോ ടുള്ള അനുസരണക്കേട് ഒരു ദുർമരണമാകുന്നു. അതിൽനിന്ന് രക്ഷപ്പെട്ടുകൊള്ളുവിൻ. നിങ്ങൾക്ക് ശക്തി ലഭിക്കുവാൻ പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുമ്പോൾ അല്ലാഹു സർവ്വകാര്യങ്ങളിലും കഴിവുള്ളവനാണെന്ന് കരുതാത്തവൻ- ദൈവ വാഗ്ദാനമുള്ള കാര്യങ്ങളൊഴിച്ച്- എൻ്റെ ജമാഅത്തിൽ പെട്ടവനല്ല. അസത്യത്തേയും വഞ്ചനയേയും കൈവെടിയാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല. ഐഹികത്തിന്റെ അത്യാർത്തിയിൽ കുടുങ്ങിക്കിടക്കുന്നവനും പരലോകത്തിന്റെ ഭാഗത്തേക്ക് കണ്ണുയർത്തി നോക്കുകപോലും ചെയ്യാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.
ദീനിനെ ദുൻയാവിനേക്കാൾ മുന്തിക്കാത്തവൻ എന്റെ ജമാഅത്തിൽ പെട്ടവനല്ല.
എല്ലാ ഓരോ തിന്മയിൽനിന്നും എല്ലാ ഓരോ ദുഷ്ക്കർമ്മത്തിൽനിന്നും അതായത് മദ്യപാനം, ചൂതുകളി, ദുർന്നോട്ടം, ചതി, കൈക്കൂലി എന്നിവയിൽനിന്നും മറ്റെല്ലാ അവിഹിതങ്ങളായ നടപടികളിൽനിന്നും പശ്ചാത്തപിച്ചു പിൻമടങ്ങാത്തവൻ എൻ്റെ ജമാഅത്തിൽപെട്ട വനല്ല. അഞ്ചുനേരത്തെ നമസ്‌കാരം നിർബന്ധ ബുദ്ധിയോടെ നിർവഹിക്കാത്തവൻ എൻ്റെ ജമാഅത്തിൽപെട്ടവനല്ല- പ്രാർത്ഥനകൾ ചെയ്‌തുകൊണ്ടിരിക്കാത്തവനും വിനയത്തോടെ അല്ലാഹുവിനെ സ്‌മരിച്ചുകൊണ്ടിരിക്കാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല. തന്നിൽ ചീത്തസ്വാധീനം ചെലുത്തുന്ന ദുർവൃത്തരെ ഉപേക്ഷിക്കാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല മാതാപിതാക്കളെ ബഹുമാനിക്കാത്തവനും ഖുർആന്നെതിരല്ലാത്ത നന്മകളുടെ കാര്യത്തിൽ അവരുടെ വാക്കുകൾ സ്വീകരിക്കാത്തവനും അവർക്ക് സേവനം ചെയ്യുന്നതിൽ വിമുഖനായിരിക്കുന്നവനും എൻ്റെ ജമാഅത്തിൽ പെട്ടവനല്ല. തന്റെ ഭാര്യയോടും അവരുടെ ബന്ധുക്കളോടും സൗമ്യമായും ഉപകാരമ നോഭാവത്തോടെയും വർത്തിക്കാത്തവൻ എൻ്റെ ജമാഅത്തിൽപെട്ടവനല്ല. തന്റെ അയൽവാസിയെ ഏറ്റവും നിസ്സാരമായ വസ്‌തുക്കളിൽനിന്നുപോലും അകറ്റിനിറുത്തുന്നവൻ എന്റെ ജമാഅത്തിൽപ്പെട്ടവനല്ല. തന്നോടു തെറ്റ് ചെയ്‌തവരുടെ കുറ്റങ്ങൾ പൊറുത്തുകൊടുക്കാതെ പകവെച്ചു പുലർത്തുന്നവൻ എന്റെ ജമാഅത്തിൽ പെട്ടവനല്ല. ഭാര്യയോട് വഞ്ചന പ്രവർത്തിക്കുന്ന ഭർത്താവും ഭർത്താവിനോട് വഞ്ചന പ്രവർത്തിക്കുന്ന ഭാര്യയും എന്റെ ജമാഅത്തിൽപെട്ടവരല്ല.
ബയ്അത്ത് ചെയ്യുമ്പോൾ ചെയ്തിട്ടുള്ള കരാറിനെ ഏതെങ്കിലും വശത്തൂടെ ലംഘിക്കുന്നവൻ എന്റെ ജമാഅത്തിൽപ്പെട്ടവനല്ല.
എന്നെ സത്യഹൃദ യത്തോടെ വാഗ്ദത്ത മസീഹും വാഗ്‌ദത്ത മഹ്ദിയുമെന്ന് വിശ്വ സിക്കാത്തവൻ എന്റെ്റെ ജമാഅത്തിൽപ്പെട്ടവനല്ല. നന്മയായിട്ടുള്ള കല്പനകളിൽ എന്നെ അനുസരിക്കുവാൻ തയ്യാറല്ലാത്തവനും എന്റെ ജമാഅത്തിൽപ്പെട്ടവനല്ല. ശത്രുക്കളുടെ സംഘങ്ങളിൽ ചെന്നിരിക്കുകയും അവർക്കൊപ്പിച്ചു കൈത്താളം മുട്ടുകയും ചെയ്യുന്നവൻ എന്റെ ജമാഅത്തിൽപ്പെട്ടവനല്ല.
വ്യഭിചാരി, ധിക്കാ രി, മദ്യപാനി, കൊലയാളി, കള്ളൻ, ചൂതുകളിക്കാരൻ, ദ്രോഹി, വ്യാജം പറയുന്നവൻ, വ്യാജരേഖയുണ്ടാക്കുന്നവനും അവന്റെ കൂട്ടുകാരനും തന്റെ സഹോദരന്മാരേയും സഹോദരിമാരേയും പറ്റി പഴിപറയുന്നവനും ദുർവൃത്തികളിൽനിന്ന് പശ്ചാത്തപിച്ച് മടങ്ങാത്തവനും ദുഷ്ടമായ കൂട്ടുകെട്ടുകൾ ഉപേക്ഷിക്കാത്തവനും എന്റെ ജമാഅത്തിൽപ്പെട്ടവനല്ല. ഇതെല്ലാം വിഷമാകുന്നു. ഈ വിഷം തിന്നിട്ട് നിങ്ങൾക്ക് ഒരുവിധത്തിലും രക്ഷപ്പെടാനാകില്ല. ഇരുട്ടും വെളിച്ചവും ഒരിടത്ത് ഒരുമിച്ചു ചേരുകയില്ല. ഋജു മാനസർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ, ഹൃദയത്തിൽ വക്രതയുള്ളവനും അല്ലാഹുവിനോട് സത്യസന്ധത പുലർത്താത്തവനും ഒരിക്കലും ലഭിക്കുകയില്ല. ഹൃദയങ്ങളെ ശുദ്ധമാക്കുന്നവരും അവയിൽനിന്ന് എല്ലാ മാലിന്യങ്ങളും തുടച്ചുനീക്കുന്ന വരും ദൈവത്തോട് കൂറ് പുലർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വരും എത്രമാത്രം സൗഭാഗ്യവാന്മാരാണ്.
അവർ നഷ്ടത്തിലാകുകയില്ല. അല്ലാഹു അവരെ അവഹേളിതരാക്കുകയില്ല. എന്തു കൊണ്ടെന്നാൽ, അവർ ദൈവത്തിൻ്റേതും ദൈവം അവരുടേതുമാണ്. ആപത്തുകളിൽനിന്നെല്ലാം അവർ രക്ഷപ്പെടും. അവർക്കെതിരെ ഗൂഢാലോചന നടത്തുന്ന ശത്രുക്കൾ വിഡ്ഢികളാകുന്നു. എന്തുകൊണ്ടെന്നാൽ അവർ ദൈവത്തിൻ്റെ മടിത്തട്ടിലാണുള്ളത്; ദൈവം അവരെ സഹായിക്കുന്നതിലും. ആരാണ് ദൈവത്തിൽ വിശ്വാസമർപ്പിച്ചിട്ടുള്ളത്? ഇപ്പറഞ്ഞ വരെപ്പോലെയുള്ളവർ മാത്രം. അപ്രകാരംതന്നെ, ദൈവഭയമി ല്ലാത്തവനും പാപിയും ദുർവാശിക്കാരനും ഉപദ്രവമുണ്ടാക്കുക എന്ന ചിന്തയിൽ കഴിയുന്നവനും വിഡ്ഢിയാണ്. കാരണം അവൻ സ്വയം നശിക്കുന്നതാണ്. അല്ലാഹു ആകാശവും ഭൂമിയും സൃഷ്ടിച്ചതുമുതൽ നല്ലവരെ നശിപ്പിച്ചു നാമാവശേഷമാക്കിയ സന്ദർഭം ഒരിക്കലുമുണ്ടായിട്ടില്ല. പ്രത്യുത അവർക്കു വേണ്ടി അവൻ വലിയ വലിയ പ്രവർത്തികൾ കാണിച്ചുകൊണ്ടിരുന്നു. ഇപ്പോഴും കാണിക്കുന്നതാണ്.
