ഹദ്‌റത്ത് മസീഹ് മൗഊദ്(അ) തുഹ്ഫയെ ഗോൾഡവിയ എന്ന ഗ്രന്ഥത്തിൽ ചില ഇൽഹാമുകളും സാരവും വിവരിച്ച കൂട്ടത്തിൽ ഒരു ഉർദു ഇൽഹാം ഇപ്രകാരമാണ്, _*’യെ തരീഖ് അച്ചാ നഹീ ഇസ് സെ റോക് ദിയാ ജായെ മുസൽമാനോം കെ ലീഡർ അബ്ദുൽ കരീം കോ’*_ _’ഈ രീതി നല്ലലതല്ല. മുസ്‌ലിംകളുടെ ലീഡർ അബ്ദുൽ കരീമിനെ അതിൽ നിന്നും തടയേണ്ടതാണ്’_ _[ഇതിനടിക്കുറിപ്പ് നൽകിക്കൊണ്ട് ഹുസൂർ(അ) എഴുതുന്നു:]_ “ഈ ഇൽഹാമിൽ മുഴു ജമാഅത്തിലുള്ളവർക്കും ഒരു പാഠമുണ്ട്. അതായത്, അവർ തങ്ങളുടെ സഹധർമ്മിണിമാരോട്Continue reading “സഹധർമ്മിണിമാരോട് ദയാപൂർവ്വം പെരുമാറുവിൻ“
Category Archives: Teaching of Masih
ദൈവാനുരാഗം
എന്താണ് ദൈവാനുരാഗം കൊണ്ടുദ്ദേശിക്കുന്നത്? മാതാപിതാക്കൾ, സഹധർമിണീസന്തതികൾ, സ്വന്തം അസ്തിത്വം തുടങ്ങി എല്ലാത്തിനും മീതെ അല്ലാഹുവിന്‍റെ തൃപ്തിയെ മുന്തിക്കുക എന്നതുതന്നെ. വിശുദ്ധ ഖുർആനിൽ വന്നിരിക്കുന്നു, فَاذْكُرُوا اللَّـهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا(അൽബഖറ 201) അതായത്, ‘അല്ലാഹുവിനെ നിങ്ങൾ സ്വന്തം പിതാക്കളെ ഓർക്കുന്നതുപോലെ ഓർക്കുക, പ്രത്യുത അതിനേക്കാൾ അധികരിച്ച സ്നേഹാതിരേകത്താൽ സ്മരിക്കുക’ ഇവിടെ ഒരുകാര്യം ചിന്താർഹമാണ്. അതായത്, നിങ്ങൾ ദൈവത്തെ പിതാവെന്ന് വിളിക്കണമെന്ന അധ്യാപനമല്ല അല്ലാഹു തആല നൽകിയിരിക്കുന്നത്. മറിച്ച് നിങ്ങൾക്ക് ക്രൈസ്തവർക്ക് സംഭവിച്ചതുപോലുള്ള അബദ്ധം പിണയാതിരിക്കാൻContinue reading “ദൈവാനുരാഗം”
നമസ്കാരം നമസ്കാരം കൃത്യനിഷ്ഠയോടെ നിത്യം അനുഷ്ഠിക്കുക
നമസ്കാരം കൃത്യനിഷ്ഠയോടെ നിത്യം അനുഷ്ഠിക്കുക ഹദീസിൽ വന്നിരിക്കുന്നു, മുസീബത്തുകൾ വന്നുഭവിക്കുന്നതിന് മുമ്പ് ചെയ്യപ്പെടുന്ന ദുആകളാണ് സ്വീകരിക്കപ്പെടുന്നത്. എന്തെന്നാൽ, അപായങ്ങളും ഭയപ്പാടുകളും നിറഞ്ഞ അവസ്ഥകളിലാണെങ്കിൽ ഏവർക്കും പ്രാർത്ഥിക്കുവാനും ദൈവഭക്തിയിലേക്ക് തിരിയുവാനും സാധിക്കുന്നതാണ്. സമാധാനാവസ്ഥയിൽ പ്രാർത്ഥിക്കുക എന്നതാണ് സൗഭാഗ്യകരമായ കാര്യം. അപായങ്ങളിൽ അകപ്പെട്ടുകഴിഞ്ഞിട്ടുള്ള ജനങ്ങളെ കണ്ടുകൊണ്ട് മനുഷ്യൻ പാഠമുൾക്കൊള്ളേണ്ടതാണ്. [അത്തരം അപകടങ്ങൾ തങ്ങളിലേക്കും വ്യാപിക്കുന്നതിന്] മുമ്പ് അല്ലാഹുവിന്റെ അഭയത്തിൻ കീഴിൽ വന്നിടേണ്ടതാണ്. നമസ്കാരം കൃത്യനിഷ്ഠയോടെ നിത്യം അനുഷ്ഠിക്കുക. ചിലർ ഒരുനേരം മാത്രം നമസ്കരിക്കുന്നു. നമസ്കാരത്തിനു മാപ്പില്ലെന്നുള്ളത് ഓർക്കേണ്ടതാണ്. പ്രവാചകന്മാർക്ക് പോലുംContinue reading
പരദൂഷണം
പ്രത്യക്ഷമായിത്തന്നെ കൊടിയ പാപങ്ങളിൽ ഗണിക്കപ്പെടുന്നവയാണ് ചിലത് സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കൽ
പ്രത്യക്ഷമായിത്തന്നെ കൊടിയ പാപങ്ങളിൽ ഗണിക്കപ്പെടുന്നവയാണ് ചിലത്
ഉദാഹരണത്തിന്, വ്യാജമൊഴി, വ്യഭിചാരം, വിശ്വാസ വഞ്ചന, കള്ള സാക്ഷ്യം, അവകാശ ധ്വംസനം, ബഹുദൈവാരാധന തുടങ്ങിയവ. എന്നാൽ ചില പാപങ്ങൾ സൂക്ഷ്മമായവയാണ്. മനുഷ്യൻ അവയിൽ വ്യാപൃതനായിട്ടുണ്ടെങ്കിലും അറിയുന്നില്ല. യുവത്വത്തിൽ നിന്ന് വാർദ്ധക്യം പ്രാപിക്കുന്നു, പക്ഷെ പാപങ്ങൾ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയുന്നില്ല. പരദൂഷണം പറയുന്ന ശീലം അതിനുദാഹരണമാണ്. അത്തരക്കാർ ഇതിനെ വളരെ നിസ്സാരവും ചെറുതുമായി ഗണിക്കുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഇതിനെ വളരെ വലിയ ഗണത്തിൽ പെടുത്തിക്കൊണ്ട് പറയുന്നു, “നിങ്ങളിലാരെങ്കിലും തന്റെ മരിച്ചു കിടക്കുന്ന സഹോദരന്റെ മാംസം ഭക്ഷിക്കാനിഷ്ടപ്പെടുമോ” (ഹുജറാത് 13).Continue reading “പ്രത്യക്ഷമായിത്തന്നെ കൊടിയ പാപങ്ങളിൽ ഗണിക്കപ്പെടുന്നവയാണ് ചിലത്”
ഇസ്‌ലാമിക പർദ്ദ
ഇയ്യിടെയായി ഇസ്‌ലാമിക പർദ്ദക്ക് മേൽ ആക്രമണം നടത്തപ്പെടുന്നു. ഇസ്‌ലാമിക പർദ്ദയെന്നാൽ ഒരു തടവറയിലടക്കലല്ലെന്ന് ഇക്കൂട്ടർക്കറിയില്ല. പ്രത്യുത അത് പരസ്ത്രീപുരുഷന്മാർ പരസ്പരം കാണാതിരിക്കാനുള്ള ഒരുതരം പ്രതിരോധമാണ്. തടസ്സമുണ്ടാകുമ്പോൾ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നു. അന്യ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് സ്വാതന്ത്ര്യത്തോടെ, ഒരു വിലക്കും കൂടാതെ കൂടിച്ചേരാനും ചുറ്റിക്കറങ്ങാനും സാധിക്കുന്ന ഒരിടത്ത് (മനുഷ്യൻ) ദുരാത്മാവിന്‍റെ ഇച്ഛകൾക്കടിമപ്പെടുകയും നിർബന്ധത്തിന് വഴങ്ങിക്കൊണ്ട് അബദ്ധത്തിലേക്ക് ചെന്ന് ചാടുകയും ചെയ്യുകയില്ലെന്ന് നീതിയുക്തം വിലയിരുത്തുന്ന ഒരുത്തനും പറയാൻ സാധിക്കില്ല. പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്, ഇത്തരം സമൂഹങ്ങൾ അന്യസ്ത്രീകളും പുരുഷന്മാരും ഒരു വീട്ടിൽContinue reading “ഇസ്‌ലാമിക പർദ്ദ”
സ്ത്രീ ഇസ്ലാമിൽ
ഇസ്‌ലാമിക പർദ്ദ
ബയ്അത്തും പശ്ചാത്താപവും
ബയ്അത്തിൽ എന്ത് ഗുണമാണുള്ളതെന്നും എന്താണതിന്റെ അനിവാര്യതയെന്നും അറിഞ്ഞിരിക്കേണ്ടതാണ്. ഏതെങ്കിലും വസ്തുവിന്റെ പ്രയോജനവും അതിന്റെ മൂല്യവും തിരിച്ചറിയാത്തിടത്തോളം ആ വസ്തു കണ്ണുകളിലേക്ക് പ്രവേശിക്കുന്നില്ല. ഏതുപോലെയെന്നാൽ, വീട്ടിൽ മനുഷ്യന്റെ പലതരത്തിലുള്ള സമ്പത്തും സാധനങ്ങളുമൊക്കെയുണ്ടാകും. പണം പോലുള്ള വിലപ്പെട്ട വസ്തുക്കളെ കൂടാതെ നിസ്സാര വസ്തുക്കളും മരക്കഷണങ്ങളുമെല്ലാം അതിൽപെടും. വസ്തു ഏത് നിലവാരത്തിലുള്ളതാണോ ആ നിലവാരത്തിനനുസരിച്ചായിരിക്കും അവയെ സംരക്ഷിക്കുക. നിസ്സാര വസ്തുവിന് പണത്തിനു നൽകേണ്ടി വരുന്നതുപോലെ സംരക്ഷണം നൽകുകയില്ല. മരക്കഷണങ്ങൾ പോലുള്ളവ ഒരു മൂലയിൽ വെറുതേ ഇട്ടിരിക്കും. ഏതൊന്നിന്റെ ച്യുതിയിൽ അധികം നഷ്ടംContinue reading “ബയ്അത്തും പശ്ചാത്താപവും”
ബയ്അത്തിലെ ശപഥം കര്‍മ്മരംഗത്ത് പ്രതിഫലിക്കുന്നില്ലെങ്കില്‍ ബയ്അത്ത് കൊണ്ട് ഒരുകാര്യവുമില്ല!*
നല്ലവണ്ണം ഓര്‍ത്തുകൊള്‍വിന്‍, അല്ലാഹുവിന്‍റെ ചിലകാര്യങ്ങള്‍ അനുസരിക്കാതിരിക്കുന്നത് അവന്‍റെ മുഴുവന്‍ കാര്യങ്ങളും തള്ളിക്കളയുന്നതിന്ന് തുല്യമാകുന്നു! ഒരു പങ്ക് ശൈത്താനും മറ്റൊരു പങ്ക് അല്ലാഹുവിനുമാണെങ്കില്‍, (ഓർക്കുക!) അല്ലാഹു പങ്കുചേര്‍ക്കുന്നത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അവന്‍റെ ഈ ജമാഅത്തിന്റെ അസ്തിത്വം തന്നെ മനുഷ്യന്‍ അല്ലാഹുവിനു നേര്‍ക്ക് ഓടിയടുക്കാനുള്ള ലക്ഷ്യത്തോടെയുള്ളതാണ്. അല്ലാഹുവിലേക്കുള്ള വരവ് ദുഷ്ക്കരം തന്നെയാണ്. അതൊരുതരം മരണമാകുന്നു. എങ്കിലും ഒടുക്കം ജീവിതവും അതില്‍ തന്നെയാണുള്ളത്. തന്‍റെ അകതാരില്‍നിന്ന് പിശാചിനുള്ള പങ്ക് വലിച്ചെറിയുന്നവനത്രെ അനുഗ്രഹീതന്‍. അവന്‍റെ ഭവനത്തിലും ആത്മാവിലും അവൻ വസിക്കുന്ന പട്ടണത്തിലുമെല്ലാം അതിന്‍റെContinue reading “ബയ്അത്തിലെ ശപഥം കര്‍മ്മരംഗത്ത് പ്രതിഫലിക്കുന്നില്ലെങ്കില്‍ ബയ്അത്ത് കൊണ്ട് ഒരുകാര്യവുമില്ല!*”
