ഇസ്‌ലാമിക പർദ്ദ


ഇയ്യിടെയായി ഇസ്‌ലാമിക പർദ്ദക്ക് മേൽ ആക്രമണം നടത്തപ്പെടുന്നു. ഇസ്‌ലാമിക പർദ്ദയെന്നാൽ ഒരു തടവറയിലടക്കലല്ലെന്ന് ഇക്കൂട്ടർക്കറിയില്ല. പ്രത്യുത അത് പരസ്ത്രീപുരുഷന്മാർ പരസ്പരം കാണാതിരിക്കാനുള്ള ഒരുതരം പ്രതിരോധമാണ്. തടസ്സമുണ്ടാകുമ്പോൾ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നു. അന്യ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് സ്വാതന്ത്ര്യത്തോടെ, ഒരു വിലക്കും കൂടാതെ കൂടിച്ചേരാനും ചുറ്റിക്കറങ്ങാനും സാധിക്കുന്ന ഒരിടത്ത് (മനുഷ്യൻ) ദുരാത്മാവിന്‍റെ ഇച്ഛകൾക്കടിമപ്പെടുകയും നിർബന്ധത്തിന് വഴങ്ങിക്കൊണ്ട് അബദ്ധത്തിലേക്ക് ചെന്ന് ചാടുകയും ചെയ്യുകയില്ലെന്ന് നീതിയുക്തം വിലയിരുത്തുന്ന ഒരുത്തനും പറയാൻ സാധിക്കില്ല. പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്, ഇത്തരം സമൂഹങ്ങൾ അന്യസ്ത്രീകളും പുരുഷന്മാരും ഒരു വീട്ടിൽ വാതിലടച്ച് സ്വകാര്യതയിൽ കഴിച്ചുകൂട്ടുന്നത് പോലും ഒരു ദൂഷ്യമായി മനസ്സിലാക്കുന്നില്ല. ഇത് സംസ്കാരത്തിന്‍റെ ഭാഗം പോലെയാണ് (കരുതപ്പെടുന്നത്). ഇതേ ദുഷ്‌പരിണിതിയെ തടയുന്നതിനുവേണ്ടിയത്രെ ഇസ്‌ലാമിക ശരീഅത്തിന്റെ സ്ഥാപകൻ (അതായത് നബികരീം (സ) തിരുമേനി) അത്തരം അപകടം പതിയിരിക്കുന്ന സാഹചര്യങ്ങൾക്കുതന്നെ അനുവാദം നൽകാതിരുന്നത്. അതുപോലുള്ള സന്ദർഭങ്ങളെ ഉദ്ദേശിച്ച് അവിടുന്ന് പറയുകയുണ്ടായി, ‘എവിടെയൊക്കെ പരകീയരായ ഒരു സ്ത്രീയും ഒരു പുരുഷനും ഒരുമിക്കുന്നുവോ അവരുടെ കൂടെയുള്ള മൂന്നാമത്തെയാൾ സാത്താനാകുന്നു.’

എല്ലാ വിലക്കുകളിൽനിന്നുമുള്ള പൂർണ്ണ സ്വാതന്ത്രത്തിന്‍റെ ആ അദ്ധ്യാപനം നിമിത്തം യൂറോപ്പ് അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിമ്ലേച്ഛകരമായ‌ പരിണിതഫലങ്ങളെ കുറിച്ചൊന്ന് ചിന്തിക്കുക. ചിലയിടങ്ങളിൽ ജനം അങ്ങേയറ്റം ലജ്ജാകരമായ അസാന്മാർഗ്ഗികമായ ജീവിതം നയിക്കുന്നു. ഇത് അതേ അദ്ധ്യാപനങ്ങളുടെ അനന്തരഫലമാകുന്നു. ഏതെങ്കിലും വസ്തുവിനെ അപഹരണത്തിൽനിന്ന് സംക്ഷിക്കണമെങ്കിൽ അതിന്‍റെ രക്ഷോപായം ഒരുക്കേണ്ടത് അനിവാര്യമാണ്. സ്വയം സുരക്ഷ ഉറപ്പാക്കാതെ ജനങ്ങൾ നിർദ്ദോഷികളാണെന്ന് കരുതിയിരുന്നാൽ, ഓർമ്മിക്കുക! നിശ്ചയമായും ആ വസ്തുവിന്റെ നാശമായിരിക്കും അനന്തരഫലം. എത്ര പാവനമായ പാഠമാണ് ഇസ്‌ലാം നൽകിയിരിക്കുന്നത്. അത് ആണിനെയും പെണ്ണിനെയും അകലങ്ങളിൽ മാറ്റിനിർത്തിക്കൊണ്ട് എല്ലാ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുകയുണ്ടായി. യൂറോപ്പിന് പ്രതിദിനം കലഹങ്ങളും ആത്മഹത്യകളും കാണേണ്ടിവരുന്നതിന് കാരണഭൂതമായ അവരുടെ പാഠങ്ങൾ പോലുള്ളതായിരുന്നില്ല ഇസ്‌ലാമിക പാഠങ്ങൾ. അത് ആ വിധത്തിൽ മനുഷ്യജീവിതത്തെ ദുഷിച്ചതും ദുസ്സഹവുമാക്കിത്തീർക്കാൻ വിട്ടില്ല. പരസ്ത്രീയെ വീക്ഷിക്കുന്നതിനു നൽകപ്പെട്ട നിയന്ത്രണമില്ലായ്മയുടെ അനന്തരഫലം തന്നെയാണ്, അവരിലെ ചില മാന്യകളായ സ്ത്രീകള്‍ പോലും (സ്വകാര്യതയിൽ) ദുർവൃത്തിയിലേർപ്പെട്ടുകൊണ്ടുള്ള  ജീവിതം നയിക്കാന്‍ ഇടയായിത്തീര്‍ന്നു എന്നത്.

(മൽഫൂദാത്)

(POST NO. 164) 
ത്വാലിബെ ദുആ: അബൂ-അയ്മൻ

Leave a comment

Design a site like this with WordPress.com
Get started