പ്രവചനങ്ങൾ വ്യാഖ്യാനാർഹകങ്ങളാണ്. ഗർഖദ് വൃക്ഷവുമായി ബന്ധപ്പെട്ട പ്രവചനത്തിൻ്റെ വിവക്ഷ എന്താണെന്നു നോക്കാം

عن أبي هريرة رضي الله عنه قال، قال رسول الله ﷺ: 
” لا تقوم الساعة حتى يقاتل المسلمون اليهود فيقتلهم المسلمون، حتى يختبئ اليهودي من وراء الحجر والشجر فيقول الحجر أو الشجر: يا مسلم يا عبد الله هذا يهودي خلفي فتعال!! فاقتله، إلا الغرقد فإنه من شجر اليهود”  – (رواه مسلم)
‘അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം: ‘നബി(സ) അരുൾ ചെയ്തു: “മുസ്‌ലിംകൾ യഹൂദികളുമായി യുദ്ധം ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങിനെ യഹൂദികൾ കല്ലിന്റെയും മരത്തിന്റെയും പിന്നിൽ ഒളിച്ചിരിക്കുകയും ആ കല്ലും മരവും ഇപ്രകാരം പറയുകയും ചെയ്യും, അല്ലയോ മുസ്‌ലിം, ഇതാ എന്റെ പിന്നിൽ ഒരു യഹൂദി, വരൂ, അവനെ കൊല്ലൂ, എന്ന്! ഗർഖദ് വൃക്ഷം ഒഴികെ കാരണം അത് ഒരു യഹൂദ വൃക്ഷമാകുന്നു.” – (മുത്തഫഖുൻ അലൈഹി)

ഈ പ്രവചനത്തിൽ പറയപ്പെട്ട വൃക്ഷങ്ങളും കല്ലുകളും പ്രതിനിദാനം ചെയ്യുന്നത് വലുതും ചെറുതുമായ രാഷ്ട്രങ്ങളും ജനതകളുമാണ്. അതേപോലെത്തന്നെ അതിൽ പറയപ്പെട്ട യുദ്ധം സായുധയുദ്ധമല്ല, ആശയയുദ്ധമാണ്.

ഖുർആനിലും ബൈബിളിലും രാഷ്ട്രങ്ങളെയും ജനതകളെയും വൃക്ഷളോടും കല്ലുകളോടു ഉപമിച്ചിട്ടുണ്ട്.

ഗർഖദ് വൃക്ഷം പ്രതിനിദാനം ചെയ്യുന്നത് അമേരിക്കയെയാണ്. കാരണം അത് ഒരു യഹൂദ വൃക്ഷമാകുന്നു. അമേരിക്കയിൽ ഇന്നു ലോകത്തുള്ള യഹൂദ ജനസംഖ്യയുടെ 51% ൽ അധികം യഹൂദരുണ്ട്. അമേരിക്കയുടെ ഭരണസിരാകേന്ദ്രത്തിൽ പലസ്ഥാനങ്ങളിലും അവർ ആഴത്തിൽ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

അവസാനകാലത്ത് എല്ലാ രാഷ്ട്രങ്ങളും ജനതകളും യഹൂദന്മാർക്ക് എതിരാവുകയും അവർക്കുള്ള പിന്തുണ പിൻവലിച്ച് മുസ്ലിങ്ങളോടൊപ്പം നിൽകുകയും ചെയ്യും എന്നാണ് പ്രവചനത്തിൻ്റെ വിവക്ഷ. കല്ലും മരവും പ്രതിനിധാനം ചെയ്യുന്നത് ചെറുതും വലുതുമായ രാഷ്ട്രങ്ങളാണ് എന്നു പറഞ്ഞുവല്ലോ.

എന്നാൽ ഗർഖദ് വൃക്ഷം അഥവാ അമേരിക്ക രാജ്യം യഹൂദികൾക്ക് പിന്തുണയായി അവർക്ക് സഹായികളായി നിൽക്കുന്നതാണ്. ഗർഖദ് അഥവാ അമേരിക്ക ഒരു യഹൂദ വൃക്ഷമാണെന്ന് പറയാൻ കാരണം അതാണ്. കൂടാതെ, ഇന്ന് ഇസ്രായേലിൽ ഉള്ളതിനേക്കാൾ യഹൂദർ അമേരിക്കയിലുണ്ട്. മൊത്തം യഹൂദ ജനസംഖ്യയുടെ 51% യഹൂദരും അമേരിക്കയിലാണ്. എന്നുമാത്രമല്ല അമേരിക്കയുടെ ഭരണസിരാകേന്ദ്രങ്ങളിലും മറ്റു അമേരിക്കൻ രഹസ്യ ഏജൻസികളിലെ പല ഉന്നത പദവികളിലും യഹൂദർ അവരുടെ വേര് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അമേരിക്കയിൽ ആര് ഭരിക്കണം, ആര് ഭരിക്കരുത് എന്നുവരെ ഇന്നു തീരുമാനിക്കുന്നത് യഹൂദന്മാരാണ്. അമേരിക്കയുടെ മുൻപ്രസിഡണ്ട് ബിൽക്ലിറ്റന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മോണിക്ക ലവൻസ്കി ഒരു യഹൂദ സ്ത്രീയായിരുന്നു. ബിൽക്ലിറ്റന്റെ ഭരണം അവസാനിപ്പിക്കുന്നതിൽ ഈ സത്രീക്കു വലിയ പങ്ക് ഉണ്ടായിരുന്നു.
ഇക്കാരണങ്ങൾകൊണ്ടാണ് ഗർഖദ് എന്ന അമേരിക്കയെ യഹൂദ വൃക്ഷം എന്ന ഉപമയിൽ (ആലങ്കാരിക ഭാഷയിൽ) പ്രവചനത്തിൽ പറയപ്പെട്ടിട്ടുള്ളത്.

പ്രവചനത്തിൽ പറയപ്പെട്ട കല്ലും വൃക്ഷവുമെല്ലാം ബാഹ്യാർത്ഥത്തിലെടുത്തു അതിനു പിറകിൽ ഒളിച്ചാൽ ആധുനിക യുദ്ധസാമഗ്രികളായ റോക്കറ്റുകളുടെയും ബോംബുകളുടെയും ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുമോ?

പ്രവചനങ്ങളെ ബാഹ്യാർത്ഥത്തിൽ വ്യാഖ്യാനിക്കുന്ന മുസ്ലിം പണ്ഡിതന്മാർ ചിന്തിക്കുക.

(യഹൂദ ജനസംഖ്യ അമേരിക്കയിലും ഇസ്രായേലിലും മറ്റുരാജ്യങ്ങളിലും എത്രമാത്രമുണ്ടെന്നു കാണിക്കുന്ന താഴെ കൊടുത്ത ചാർട്ട് കാണുക): 👇

Leave a comment

Design a site like this with WordPress.com
Get started