അഹങ്കാരം നമ്മുടെ മഹാ പ്രതാപവനായ ദൈവത്തിന്റെ ദൃഷ്ടിയിൽ കഠിനമായി വെറുക്കപ്പെട്ടതാകുന്നു

ഞാൻ എന്‍റെ ജമാഅത്തിനെ ഉപദേശിച്ചുകൊള്ളുന്നു, അഹങ്കാരത്തിൽ നിന്ന് രക്ഷപ്പെട്ടുകൊൾവിൻ! എന്തെന്നാൽ അഹങ്കാരം നമ്മുടെ മഹാപ്രതാപവാനായ ദൈവത്തിന്‍റെ ദൃഷ്ടിയിൽ കഠിനമായി വെറുക്കപ്പെട്ടതാകുന്നു! എന്നാൽ ഒരുപക്ഷേ നിങ്ങൾക്ക് *’അഹങ്കാരം’* എന്താണെന്നുള്ള ജ്ഞാനമില്ലായിരിക്കാം. എന്നിൽനിന്ന് അത് ഗ്രഹിച്ചുകൊൾവിൻ! ഞാൻ ദൈവിക ചൈതന്യത്താലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.🔺 തന്‍റെ സഹോദരനെ അപേക്ഷിച്ച് താൻ കൂടുതൽ ജ്ഞാനിയും വിവേകിയും സമർത്ഥനും (ആണെന്നുള്ള ധാരണയിൽ) അവനെ തരംതാണവനായി മനസ്സിലാക്കുന്ന ഏതൊരുത്തനും അഹങ്കാരിയാകുന്നു! എന്തെന്നാൽ അവൻ ദൈവത്തെ ബുദ്ധിയുടെയും പാണ്ഡിത്യത്തിന്റെയും ഉറവിടമാണെന്ന് മനസ്സിലാക്കിയില്ല. സ്വയം എന്തോ ഒന്നാണെന്ന് ഗണിച്ചിരിക്കുന്നു. അവനെContinue reading “അഹങ്കാരം നമ്മുടെ മഹാ പ്രതാപവനായ ദൈവത്തിന്റെ ദൃഷ്ടിയിൽ കഠിനമായി വെറുക്കപ്പെട്ടതാകുന്നു”

ദുർധാരണ (തെറ്റായ ഊഹം) എന്നത് എത്രയും ഹീനകരമായ വിപത്താകുന്നു

ഇത് നല്ലവണ്ണം ഓർത്തുകൊൾവിൻ! സകലവിധ കൊള്ളരുതായ്മകളും ഹീനതകളും ദുർധാർണയിലൂടെയാണ് ഉടലെടുക്കുന്നത്. അതിനാൽതന്നെ അല്ലാഹു(തആല) അതിനെ കഠിനമായി വിലക്കിയിരിക്കുന്നു. കൂടാതെ അവൻ അരുളുന്നു, ‘ഇന്ന ബഅ്ദദ്ദന്നി ഇസ്മുൻ’ (‘നിശ്ചയമായും ഊഹങ്ങളിൽ ചിലത് പാപമാകുന്നു’ അൽഹുജറാത്-13) മൗലവിമാർ നമ്മിൽ ദുർധാരണ വെക്കാതിരിക്കുകയും സത്യസന്ധതയും സ്ഥിരചിത്തതയോടും കൂടി നമ്മുടെ വാക്കുകൾ ശ്രവിക്കുകയും നമ്മുടെ ഗ്രന്ഥങ്ങൾ വായിക്കുകയും നമ്മോടൊപ്പം നിന്നുകൊണ്ട് നമ്മുടെ അവസ്ഥകൾ നേരിൽ വീക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആരോപണങ്ങളത്രയും അവർ നമ്മുടെമേൽ ഉന്നയിക്കുമായിരുന്നില്ല. എന്നാൽ, അവർ അല്ലാഹുവിന്റെ ഈ നിർദ്ദേശത്തിന് മഹത്വംContinue reading “ദുർധാരണ (തെറ്റായ ഊഹം) എന്നത് എത്രയും ഹീനകരമായ വിപത്താകുന്നു”

Design a site like this with WordPress.com
Get started