✨✨ ദിക്റെ ഇലാഹി✨✨

(ഹദ്റത്ത് മുസ്ലിഹ് മൗഊദ് ഖലീഫത്തുൽ മസീഹ് സാനി (റ) വിവരിക്കുന്നു..)

നമ്മുടെ ജമാഅത്തിലെ പലർക്കും ദിക്റെ ഇലാഹിയുടെ (അഥവാ ദൈവസ്മരണയുടെ) ചില ഭാഗത്തെക്കുറിച്ച് വേണ്ടത്ര ശ്രദ്ധയില്ല. ഉണ്ടെങ്കിൽ തന്നെ വളരെ കുറവാണ്. ചെറുപ്പത്തിൽ തന്നെ ചിന്തിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന പ്രകൃതിയായിരുന്നു എന്റേത്. അതിനാൽ വിവേകം ഉണ്ടായതുമുതൽക്കുതന്നെ എനിക്കതിനെ കുറിച്ച് ചിന്തയും വേവലാതിയും ഉണ്ടായിട്ടുണ്ട്. ദിക്റെ ഇലാഹിയുടെ ചില വശങ്ങളെക്കുറിച്ച് നമ്മുടെ ജമാഅത്തിലെ അശ്രദ്ധയും ന്യൂനതയും എങ്ങനെ പരിഹരിക്കാൻ കഴിയുമെന്ന വിചാരം ഇപ്പോഴും എന്നെ ബാധിച്ചിരിക്കുകയാണ്. പ്രാർത്ഥനയുടെ കാര്യം ഹദ്റത്ത് മസീഹ് മൗഊദ്(അ) വളരെ ശക്തിയായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. അൽഹംദുലില്ലാഹ്. നമ്മുടെ ജമാഅത്ത് പ്രാർത്ഥനയുടെ കാര്യങ്ങൾ ശരിക്കും ധാരളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ദിക്റെ ഇലാഹിയുടെ മറ്റുകാര്യങ്ങളും ഹദ്റത്ത് മസീഹ് മൗഊദ്(അ) വളരെ ഊന്നിപ്പറഞ്ഞിട്ടുണ്ടെങ്കിലും അക്കാര്യത്തിൽ ജമാഅത്തിന്റെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടില്ലെന്ന് പറയാതെ നിവൃത്തിയില്ല. ഇംഗ്ലിഷ വിദ്യാഭ്യാസം മനുഷ്യന്റെ ചിന്താഗതിയിൽ വരുത്തിയ മാറ്റമാണ് അതിനു പ്രധാനകാരണമെന്നു പറയാം. അല്ലാഹുവിന്റെ പേർ വെറുതെ ഉച്ചരിക്കുന്നതുകൊണ്ടും ഒറ്റൊക്കൊരു സ്ഥലത്ത് ഇരുന്നുകൊണ്ട് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നും അല്ലാഹു ഖുദ്ദൂസാണ്, അല്ലാഹു കബീറാണ്, അല്ലാഹു അലീമാണ്, അല്ലാഹു ഖാദിറാണ് എന്നൊക്കെ ആവർത്തിച്ചു ഉരുവിടുന്നത്കൊണ്ടും യാതൊരു പ്രയോജനവും ഇല്ലെന്നാണ് അത്തരക്കാരായ ആളുകളുടെ ചിന്താഗതി…..

നമസ്കാരവും ദിക്റെ ഇലാഹി തന്നെയാണ്. നമസ്കാരകാര്യത്തിൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ നമ്മുടെ ജമാഅത്തിനു വേണ്ടുവോളം ശ്രദ്ധയുണ്ട്. എന്നാൽ നമസ്കാരത്തിനു പുറമെയും മറ്റു പല ദിക്റുകളും ഉള്ളതുകൊണ്ട് അക്കാര്യത്തിലും ജമാഅത്തിനു താല്പര്യമുണ്ടായിരിക്കേണ്ടതും അതിനെ പ്രയോജനപ്പെടുത്തേണ്ടതും അത്യാവശ്യമാകുന്നു……..

ഹദ്റത്ത് മുസ്ലിഹ് മഊദ്(റ) ദിക്റെ ഇലാഹിയുടെ ഉദാഹരണങ്ങൾ നബിചര്യകളിൽ നിന്നും വിശുദ്ധഖുർആനിൽ നിന്നും കണിച്ചുതന്നുകൊണ്ട് വിവരിക്കുകയും ദിക്റെ ഇലാഹിയുടെ പേരിൽ സൃഷ്ടിക്കപ്പെട്ട പുത്തൻ ആചാര സമ്പ്രദായങ്ങളെയയൊക്കെ ഖണ്ഡിച്ച് വിശുദ്ധ ഖുർആനിലെ ആയത്തുകളുടെ വെളിച്ചത്തിൽ ദിക്റേ ഇലാഹി ചെയ്യുന്ന ആൾക്കാർക്ക് ഉണ്ടാകുന്ന അഞ്ച് അവസ്ഥകൾ വിവരിക്കുകയും ചെയ്യുന്നു;

1⃣ തങ്ങളുടെ നാഥനായ അല്ലാഹു വളരെ ഉന്നതനും പ്രതാപവാനുമാണെന്ന് സത്യവിശ്വാസികൾ മനസ്സിലാക്കുന്നതുകൊണ്ട് അവർ ദിക്ർ ചെയ്യുമ്പോൾ അവരുടെ ഹൃദയം ഭയപ്പെടുന്നു. അവരിൽ ഭീതി ഉളവാക്കുന്നു.

2⃣ ഭയത്താൽ അവരിൽ രോമാഞ്ചം ഉണ്ടാകുന്നു.

3⃣ അവരുടെ ദേഹം തളർന്നുപോകുകയും ഹൃദയം മൃദുലമായിത്തീരുകയും ചെയ്യുന്നു.

4⃣ അവർ സുജൂദ് ചെയ്യുന്നു അഥവാ ആരാധനയിൽ മുഴുകുന്നു.

5⃣ അവർ കരയുന്നു.

ദിക്റെ ഇലാഹി ചെയ്യുന്നവരിൽ ഉണ്ടാകുന്ന പ്രസ്തുത അഞ്ച് പ്രതികരണങ്ങളെ കുറിച്ചാണ് വിശുദ്ധ് ഖുർആൻ പ്രസ്താവിച്ചിരിക്കുന്നത് അല്ലാതെ ആടുക, പാടുക, നൃത്തം വെക്കുക, അന്തം വിട്ട് വീഴുക, അട്ടഹസിക്കുക, ബോധക്ഷയമുണ്ടാകുക മുതലായ മറ്റു പ്രതികരണങ്ങൾ ഉണ്ടാകുമെങ്കിൽ ആ പവിത്രഗ്രന്ഥം അതും എടുത്തു പറയുമായിരുന്നു…..

മുകളിലെ കാര്യങ്ങൾക്ക് കൂടുതൽ വിശദീകരണം നൽകിയതിനു ശേഷം ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) യഥാർത്ഥ നാലുതരം ദിക്റുകൾ പ്രദിപാതിച്ച് വ്യാഖ്യാനം നൽകുന്നു..

വിശുദ്ധ ഖുർആൻ വളരെ ശക്തമായ നിലയിൽ ചെയ്യണമെന്നു കല്പിച്ചിരിക്കുന്ന യഥാർത്ഥമായ ‘ദിക്റെ ഇലാഹി’ വേറെ തന്നെയാണ്. അത് നാലുവിധത്തിലാണ്. അവയെ ഉപേക്ഷിക്കുക എന്നത് വലിയ പുണ്യം നഷ്ടപ്പെടുത്തലായിരിക്കും. അതിനാൽ അവയെ ഒരിക്കലും കയ്യൊഴിയാൻ പടില്ല.

1⃣ നമസ്കാരം.

2⃣ വിശുദ്ധ ഖുർആൻ പാരായണം.

3⃣ അല്ലാഹുവിന്റെ ഗുണമഹാത്മ്യങ്ങൾ ഏറ്റുപറഞ്ഞ് നാവുകൊണ്ട് ആവർത്തിച്ചാവർത്തിച്ച് ഉരുവിടൽ.

4⃣ അല്ലാഹുവിന്റെ ഗുണമഹാത്മ്യങ്ങളെ ഒറ്റക്കും രഹസ്യമായും ഉരുവിടുന്നത് പോലെ അവയെ ജനമദ്ധ്യത്തിലും തുറന്ന് പ്രഖ്യാപിക്കൽ.

ഈ നാലുതരം ദിക്റുകളും വിശുദ്ധ ഖുർആനിൽ നിന്നുതന്നെ മനസ്സികുന്നതാണ്. അത് മനുഷ്യന്റെ അത്മീയ പുരോഗതിക്ക് വളരെ അത്യാവശ്യവും ഒഴിച്ചുകൂടാത്തതുമാകുന്നു.

അതിനുശേഷം ഹുസൂർ ഈ നാലു ദിക്റിനുമുള്ള ഖുർആൻ പറഞ്ഞിരിക്കുന്ന തെളിവുകൾ നൽകി വിശദീകരിക്കുന്നു.

അവ പൂർണ്ണമായും മനസ്സിലാക്കാൻ വേണ്ടി മലയാളത്തിൽ ‘ദിക്റെ ഇലാഹി’ എന്ന നാമത്തിൽ ലഭ്യമായ ഈ പുസ്തകം അനിവാര്യമായും വായിക്കുക.

ജസാകുമുല്ലാഹ്
➖➖➖➖➖➖➖➖➖➖
ത്വാലിബെ ദുആ: അബൂ അയ്മൻ

Leave a comment

Design a site like this with WordPress.com
Get started