അഹങ്കാരവും ദുഷിച്ച ബന്ധങ്ങളും തകർത്തുകളയുക
ലൗ അൻസൽനാ ഹാസൽ ഖുർആന അലാ ജബലില്ലറഅയ്തഹൂ ഖാശിയൻ മുതസദ്ദിയമ്മിൻ ഖശിയത്തില്ല’* (ഹശർ 22) ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഹദ്റത്ത് അഖ്ദസ്(അ) അരുളുന്നു;_

ഇതിന്റെ ഒരു വ്യാഖ്യാനം വിശുദ്ധഖുർആന്റെ സ്വാധീന ശക്തിയാണ്. അത് പർവ്വതത്തിൽ ഇറങ്ങുകയാണെങ്കിൽ ദൈവഭയം കാരണത്താൽ തുണ്ടം തുണ്ടമായി ഭൂമിയോട് ചേർന്നുപൊകും.
അതിനു നിർജീവമായ വസ്ഥുവിൽ ഇത്രയും സ്വാധീനശക്തി ഉണ്ടെങ്കിൽ അതിൽനിന്ന് പ്രയോജനമുൾക്കൊള്ളാത്തവർ എത്ര വിഡ്ഢികൾ.  

ഇതിന്റെ രണ്ടാമത്തെ വ്യാഖ്യാനം ഇതാണ്; രണ്ട് ഗുണങ്ങൾ തന്റെ ഉള്ളിൽ ഉണ്ടാക്കാത്തിടത്തോളം ഒരു വ്യക്തിക്കും
ദൈവസ്നേഹവും ദൈവപ്രീതിയും കരസ്ഥമാക്കാൻ സാധ്യമല്ല. ഒന്നാമത്തേത് അഹങ്കാരത്തെ തകർത്തുകളയലാകുന്നു. ഏതുപോലെയെന്നാൽ, തലയുയർത്തി നിൽക്കുന്ന പർവ്വതം നിലംപതിച്ച് ഭുമിക്ക് സമമായിത്തീരുന്നതു പോലെ മനുഷ്യൻ എല്ലാ അഹങ്കാരത്തിന്റേയും അഹന്തയുടേയും ചിന്തകൾ വെടിഞ്ഞ് വിനയവും താഴ്മയും കൈകൊള്ളേണ്ടതാണ്.

രണ്ടാമത്തേത് ഇതാണ്; പർവ്വതം വീണുകൊണ്ട് ഛിന്നഭിന്നമാകുന്നത് പോലെ ആദ്യത്തെ എല്ലാ ബന്ധങ്ങളും ഛിന്നഭിന്നമാകണം.  കല്ല് കല്ലിൽ നിന്ന് വേറിടുന്നത് കണക്കെ മലിനപ്പെടുത്തുന്നതും ദൈവത്തിന്റെ അതൃപ്തിക്കിടയാക്കുന്നതുമായ എല്ലാ മുൻകഴിഞ്ഞ ബന്ധങ്ങളും തകരേണ്ടതാണ്. അതിനുശേഷം അവന്റെ എല്ലാ ഒത്തുചേരലും സുഹൃദ്ബന്ധങ്ങളും  അനുരാഗവും വിദ്വേഷവും കേവലം അല്ലാഹുവിനു വേണ്ടിയുള്ളതായിത്തീരേണ്ടതാണ്.

_*തഖ്‌വ*_

തഖ്‌വ യുടെ വിഷയം വളരെ സൂക്ഷമമായതാണ്. അതു നേടിയെടുത്തുകൊള്ളുക. ദൈവത്തിന്റെ ഔന്നത്യം ഹൃദയത്തിൽ കുടിയിരുത്തുക.
ആരുടെ കർമ്മങ്ങളിലാണോ അല്പമെങ്കിലും റിയ (നാട്യം അഥവാ തന്റെ സല്‌പ്രവർത്തികൾ മറ്റുള്ളവർ കാണണമെന്നും പ്രശംശിക്കണമെന്നുമുള്ള മോഹം) അടങ്ങിയിരിക്കുന്നത് ദൈവം അവന്റെ കർമ്മം തിരിച്ച് അവന്റെ മുഖത്തേക്കുതന്നെ വലിച്ചെറിയുന്നതാണ്. *മുത്തഖി* ആയിത്തീരൽ പ്രയാസകരമാകുന്നു. ഉദാഹരണത്തിനു, ആരെങ്കിലും നിന്നോട് നീ പേന മോഷ്ടിച്ചെന്ന് പറഞ്ഞാൽ എന്തിനാണ് കുപിതനാകുന്നത്. നിന്റെ സൂക്ഷമത ദൈവത്തിനു വേണ്ടിയുള്ളാതാകുന്നു. പൂർണ്ണമായും സത്യത്തിൽ നിലകൊള്ളാത്തത് കൊണ്ടാണ് കോപം വന്നത്. യഥാർഥത്തിൽ മനുഷ്യനിൽ അനേകം മരണങ്ങൾ സംഭവിക്കാത്തിടത്തോളം അവൻ മുത്തഖി ആയിത്തീരുന്നില്ല. മുഅ്ജിസത്തുകളും ഇൽഹാമുകളും തഖ്‌വയുടെ ശാഖകളാണ്. യഥാർത്ഥ സംഗതി *തഖ്‌വ*യാകുന്നു. അതിനുവേണ്ടി ഇൽഹാമുകളുടെയും സ്വപ്നങ്ങളുടെ പിന്നാലെ കൂടരുത്. മറിച്ച് തഖ്‌വ നേടുന്നതിനു(ള്ള മാർഗ്ഗങ്ങൾക്ക്) പിന്നാലെ കൂടിക്കൊൾക. മുത്തഖിയാരാണോ അവന്റെ ഇൽഹാമുകളും ശരിയായതായിരിക്കും. അഥവാ തഖ്‌വ ഇല്ലെങ്കിൽ പിന്നെ അവന്റെ ഇൽഹാമുകളും വിശ്വാസയോഗ്യമല്ല. അതിൽ ശൈത്താന്റെ പങ്ക് ഉണ്ടായിരിക്കുന്നതാണ്. ആരുടേയും തഖ്‌വയെ അവനു ഇൽഹാമുണ്ടാകുന്നത് നോക്കി തിരിച്ചറിയരുത്. മറിച്ച് അവന്റെ ഇൽഹാമുകളെ അവന്റെ ത‌ഖവയുടെ അവസ്ഥയുമായി തട്ടിച്ചുനോക്കിയിട്ട് തീരുമാനിക്കണം. എല്ലാ ഭാഗത്തേക്കുമുള്ള കണ്ണുകൾ അടച്ചുകൊണ്ട് ആദ്യം തഖ്‌വയുടെ ലക്ഷ്യസ്ഥാനങ്ങൾ പൂർത്തിയാക്കുക. തഖ്‌വയുടെ പരീക്ഷ പാസ്സാകാൻ വേണ്ടി എല്ലാവിധ വിഷമതകളും സഹിക്കുവാൻ തയ്യാറായിക്കൊൾവിൻ. മനുഷ്യൻ ഈ വഴിയിൽ കാൽ വെച്ചുതുടങ്ങുമ്പോൾ ശൈത്താൻ അവനിൽ വലിയവലിയ ആക്രമണങ്ങൾ നടത്തുന്നു. പക്ഷേ ഒരു പരിധിയിൽ ചെന്ന് ശൈത്താൻ നിശ്ചലനാകുന്നു. മനുഷ്യന്റെ അധഃപതിച്ച ജീവിതത്തിനു മരണം സംഭവിച്ച് ദൈവത്തിന്റെ തണലിൽ ചെന്നെത്തുന്ന ഘട്ടമാണത്. അവൻ ദൈവീക ഗുണങ്ങളുടെ കണ്ണാടിയും അവന്റെ പ്രതിനിധിയും ആയിത്തീരുന്നു. മനുഷ്യൻ അവന്റെ എല്ലാ ശക്തികളും ദൈവത്തിന്റെ മാർഗ്ഗത്തിൽ പ്രയോഗിക്കുക എന്നതാണ് നമ്മുടെ അധ്യാപനങ്ങളുടെ ആകെച്ചുരുക്കം.

_*ദൈവഭയം പാപങ്ങളെ സംഹരിക്കുന്നു.*_

ദുർവികാരങ്ങളിനിന്നും പാപങ്ങളിൽനിന്നും മുക്തി നേടാൻ അല്ലാഹുനോടുള്ള ഭയം ഹൃദയത്തിൽ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഏല്ലാത്തിലും ഉപരി അല്ലാഹുവിന്റെ മഹത്വവും രാജപദവിയും ഹൃദയത്തിൽ കുടിയിരിക്കുകയാണെങ്കിൽ പാപം അകന്നുപോകുന്നു. മിക്കപ്പോഴും ഒരു ഡോക്ടർ ഒന്നു പേടിപ്പെടുത്തുമ്പോൾ മനസ്സിൽ സ്വാധീനമുണ്ടായി ആൾക്കാർ ഭയന്നുവിറച്ച് മരണവക്കിലെത്തുന്നു. അപ്പോൾ ദൈവഭയത്തിന്റെ സ്വാധീനം എന്തുകൊണ്ടുണ്ടായിക്കൂട. തങ്ങളുടെ ആയുസ്സിന്റെ കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കേണ്ടതാണ്. അവരിൽനിന്ന് വിട്ടുപോയിക്കഴിഞ്ഞിട്ടുള്ള സ്നേഹിതരേയും ബന്ധുക്കളെയും ഓർമ്മിച്ചുകൊള്ളുക. ത്വരിതഗതിയിൽ ആരോഗ്യമുള്ള ദിനങ്ങൾ അജ്ഞതയിൽ കഴിഞ്ഞുകടന്നുപോകുന്നു. ഹൃദയത്തിൽ ദൈവഭയം ജയിച്ചുനിൽക്കാനുള്ള പരിശ്രമം ചെയ്യേണ്ടതാണ്. മനുഷ്യൻ ലൗകിക അത്യാർത്തി ഒഴിവാക്കിക്കൊണ്ട് തന്നിൽ ഒരു മരണം വരിക്കുന്നതു വരെ അവനിൽനിന്ന് അജ്ഞത അകലുന്നില്ല. ദൈവം അവന്റെ അനുഗ്രഹത്താൽ പ്രകാശം ഇറക്കിത്തരുവോളം മനുഷ്യൻ ദുആ ചെയ്തുകൊണ്ടിരിക്കേണ്ടതാണ്.
(മൽഫൂദാത്)
➖➖➖➖➖➖➖➖➖➖➖
ത്വാലിബെ ദുആ: അബു-അയ്മൻ

Leave a comment

Design a site like this with WordPress.com
Get started