ഖുബൈബ് ബിൻ അദിയ്യ്(റ)

രണ്ട് റക്അത്ത് നമസ്‌കാരം എന്ന അവസാനത്തെ ആഗ്രഹവും നിറവേറി ഖുബൈബ്(റ) അന്ത്യയാത്രക്കൊരുങ്ങി. “മരണത്തെ ഞാൻ ഭയക്കുകയാണെന്ന് നിങ്ങൾ ധരിക്കുകയില്ലാ യിരുന്നുവെങ്കിൽ, അല്ലാഹു സത്യം, ഞാൻ വീണ്ടും നമസ്ക്കരിക്കുമായിരുന്നു.” തനിക്കായി ഒരുക്കിവെച്ച ഈത്തപ്പനക്കുരിശിന് താഴെ നിന്ന് അദ്ദേഹം പറഞ്ഞു. തന്റെ മരണത്തിനായി കാത്തിരിക്കുന്നവരുടെ ആരവത്തിൽ ആ മനസ്സ് ഉലഞ്ഞതേയില്ല. കുരിശിൽ വരിഞ്ഞുകെട്ടിയ ഖുബൈബിന്റെ കൈകാലുകളിൽ വില്ലാളികൾ എയ്തുവിട്ട അമ്പുകൾ ചെന്ന് തറച്ചു. അദ്ദേഹം കിടന്നു പിടഞ്ഞു. ജീവൻ പൊലിയുന്ന വേദനാനിർഭരമായ ആ അന്ത്യനിമിഷത്തിലും ഖുബൈബി(റ)ന്റെ ചുണ്ടിൽ വിരിഞ്ഞത് കവിതാContinue reading “ഖുബൈബ് ബിൻ അദിയ്യ്(റ)”

മഹ്ദി ഇമാം അലൈഹിസ്സലാം* നൽകിയ അദ്ധ്യാപനങ്ങൾ

_*രണ്ടുതരം ദൈവിക കല്പനകൾ*_ അല്ലാഹുവിന്റെ കല്പനകൾ രണ്ടായി തരം തിരിക്കപ്പെട്ടിരിക്കുന്നു.‌ ഒന്ന് ധനപരമായ ഇബാദത്തുകൾ. മറ്റൊന്ന് ശാരീരികമായ ഇബാദത്തുകൾ. ആരുടെ കയ്യിലാണോ ധനമുള്ളത് അവനുവേണ്ടിയുള്ളതാണ് ധനപരമായ ഇബാദത്ത്. നിർദ്ധനർ അതിൽനിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ശാരീരിക ഇബാദത്തുകളും മനുഷ്യന് യുവത്വത്തിൽ മാത്രമേ അനുഷ്ഠിക്കാൻ സാധിക്കുകയുള്ളൂ. അറുപത് വയ്യസ്സ് കടന്നാൽ പലതരത്തിലുള്ള രോഗങ്ങൾ പിടിപെടുന്നു. കണ്ണിൽ തിമിരം മൂലം കാഴ്ച്ചക്കുറവുണ്ടാകുന്നു. എന്നാൽ യൗവ്വനത്തിൽ ചെയ്യുന്ന എല്ലാത്തിന്‍റേയും ബർക്കത്തുകൾ വാർദ്ധക്യകാലത്തും നിലനിൽക്കുന്നു. യുവത്ത്വത്തിൽ ഒന്നും ചെയ്യാതിരുന്നവന് വാർദ്ധക്യത്തിൽ അങ്ങേയറ്റം വ്യസനവും ദുഃഖവും സഹിക്കേണ്ടിവരുന്നു.Continue reading “മഹ്ദി ഇമാം അലൈഹിസ്സലാം* നൽകിയ അദ്ധ്യാപനങ്ങൾ”

ഒരുതരത്തിലുള്ള അഹങ്കാരവും പൊങ്ങച്ചവും കാണിക്കാതിരിക്കുക.

എന്റെ അഭിപ്രായത്തിൽ മനുഷ്യന് പരിശുദ്ധിയാർജ്ജിക്കാൻ ഇതിനേക്കാൾ ഉത്തമമായ വേറൊരു മാർഗ്ഗവും ലഭ്യമല്ല; അതായത് അവൻ തന്റെ അറിവിലും കുടുംബമഹിമയിലും സമ്പത്തിലും ഒരുതരത്തിലുമുള്ള അഹങ്കാരവും അഭിമാനവും കാണിക്കാതിരിക്കുക. അല്ലാഹു ആർക്കെങ്കിലും കണ്ണുകൾ നൽകുമ്പോഴാണ് അവൻ കാണാൻ തുടങ്ങുന്നത്. ആകാശത്തുനിന്ന് വരുന്ന തേജസ്സിനു മാത്രമേ അന്ധകാരത്തിൽ നിന്ന് മോക്ഷം നൽകാൻ സാധിക്കുകയുള്ളൂ. മനുഷ്യൻ സദാ ദൈവിക വെളിച്ചത്തെ ആശ്രയിക്കുന്നവനാകുന്നു. ആകാശത്തുനിന്ന് വരുന്ന സൂര്യപ്രകാശമില്ലെങ്കിൽ കണ്ണുകൾക്കും കാണാൻ സാധ്യമല്ല. അപ്രകാരം തന്നെയാണ് എല്ലാവിധത്തിലുള്ള അന്ധകാരങ്ങളെയും അകറ്റിക്കളയുന്ന ആന്തരിക വെളിച്ചവും. തമസ്സിനുപകരം തഖ്‌വയുടെയുംContinue reading “ഒരുതരത്തിലുള്ള അഹങ്കാരവും പൊങ്ങച്ചവും കാണിക്കാതിരിക്കുക.”

സത്യമായ ദൈവാനുരാഗം നിലനിർത്തുവിൻ

എല്ലാ നബിമാരുടെയും പൊതുവായുള്ള നിയോഗോദ്ദേശ്യം (ജനങ്ങളിൽ) അല്ലാഹുവുമായി സത്യവും യഥാർത്ഥവുമായ സ്നേഹം സ്ഥാപിക്കപ്പെടുകയും മനുഷ്യകുലത്തോടും സഹോദർന്മാരോടുമുള്ള കടമകളിലും സ്നേഹബന്ധത്തിലും ഒരു സവിശേഷ നിറം സൃഷ്ടിക്കപ്പെടുകയും ചെയ്യുക എന്നതാകുന്നു. ഇവ സംഭവിക്കാത്തിടത്തോളം സകല കാര്യങ്ങളും വെറും ആചാരങ്ങൾ മാത്രമാണ്. ദൈവവുമായുള്ള സ്നേഹത്തിന്റെ കാര്യമാണെങ്കിൽ ദൈവത്തിനു തന്നെയാണ് നല്ലവണ്ണം അറിയുക. പക്ഷേ ചില സംഗതികൾ മറ്റുചില സംഗതികളിലൂടെ തിരിച്ചറിയപ്പെടുന്നു. ഉദാഹരണത്തിനു, ഒരു വൃക്ഷച്ചുവട്ടിൽ പഴങ്ങൾ വീണുകിടക്കുന്നുവെങ്കിൽ വൃക്ഷത്തിന്റെ മുകളിലും പഴങ്ങളുണ്ടെന്ന് പറയാൻ സാധിക്കും. പക്ഷേ താഴെ കാണപ്പെടുന്നില്ലെങ്കിൽ മുകളിലത്തെ കാര്യംContinue reading “സത്യമായ ദൈവാനുരാഗം നിലനിർത്തുവിൻ”

സദ്‌വൃത്തർക്കുണ്ടാകുന്ന പരീക്ഷണങ്ങളുടെ തത്ത്വരഹസ്യം(ഭാഗം – 3)

നിങ്ങൾ സത്യവിശ്വാസികളായിക്കൊണ്ട് പരീക്ഷണങ്ങളെ പഴിക്കാതിരിക്കുവിൻ. വിശ്വാസത്തിൽ പൂർണ്ണത കൈവരിക്കാത്തവരാണ് അതിനെ അശുഭകരമായി കാണുന്നത്. വിശുദ്ധ ഖുർആൻ അരുളുന്നു: ‘വല നബ്‌ലുവന്നകും ബിശൈഇമ്മിനൽ ഖൗഫി വൽ ജൂഇ വ നഖ്‌സിമ്മിനൽ അംവാലി വൽഅംഫുസി വസ്സമറാത്, വബശ്ശിരിസ്സ്വാബിരീനല്ലദീന ഇദാ അസ്വാബത്‌ഹും മുസീബതുൻ, ഖാലൂ ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ’ അതായത് അല്ലാഹു പറയുന്നു, ‘നാം ചിലപ്പോൾ നിങ്ങളെ ധനമോ ജീവനോ സന്താനങ്ങളോ വിളകളോ പോലുള്ളവയുടെ നഷ്ടങ്ങളാൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതാണ്. പക്ഷേ, അത്തരം സന്ദർഭങ്ങളിൽ ആരാണോ സഹനം കൈക്കൊള്ളുകയും കൃതജ്ഞരായിരിക്കുകയും ചെയ്യുന്നത്Continue reading “സദ്‌വൃത്തർക്കുണ്ടാകുന്ന പരീക്ഷണങ്ങളുടെ തത്ത്വരഹസ്യം(ഭാഗം – 3)”

സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കൽ

ഒരു സൂഫിക്ക് രണ്ട് മൂരീദുമാരുണ്ടായിരുന്നു. ഒരാൾ മദ്യപിച്ച് ബോധരഹിതനായി ഓടയിൽ വീണു. മറ്റെയാൾ സൂഫിയുടെ അടുക്കൽ ചെന്ന് അവനെ കുറിച്ച് പരാതിപറഞ്ഞു. അപ്പോൾ സൂഫി പറഞ്ഞു, ഓ മര്യാദകെട്ടവനേ! നീ അവനെ കുറിച്ച് പരാതി പറയുകയാണോ; എന്തുകൊണ്ട് നീ അവനെ തോളിലേറ്റി കൊണ്ടുവരുന്നില്ല? ഉടനെ അയാൾ ചെന്ന് അവനെ പൊക്കിയെടുത്ത് നടന്നു. പറയുന്നുണ്ടായിരുന്നു, ഒരുവൻ നല്ലപോലെ മദ്യപിച്ചു; മറ്റൊരുവൻ അല്പം മാത്രമേ മദ്യപിച്ചുള്ളൂ അതാണ് മറ്റവനെ പൊക്കിക്കൊണ്ടുപോകുന്നത്. സൂഫിയുടെ (ഉപദേശത്തിന്റെ) സാരാംശം, നീ എന്തിനാണ് തന്റെ സഹോദരന്റെContinue reading “സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കൽ”

ഹദ്റത്ത് മസീഹ് മൗഊദ് (അ) അരുൾ ചെയ്യുന്നു.(കശ്തിയെനൂഹ് – പേജ് :38-40 )

പാപം ഒരു വിഷമാകുന്നു. അത് തിന്നരുത്. ദൈവത്തോ ടുള്ള അനുസരണക്കേട് ഒരു ദുർമരണമാകുന്നു. അതിൽനിന്ന് രക്ഷപ്പെട്ടുകൊള്ളുവിൻ. നിങ്ങൾക്ക് ശക്തി ലഭിക്കുവാൻ പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുമ്പോൾ അല്ലാഹു സർവ്വകാര്യങ്ങളിലും കഴിവുള്ളവനാണെന്ന് കരുതാത്തവൻ- ദൈവ വാഗ്ദാനമുള്ള കാര്യങ്ങളൊഴിച്ച്- എൻ്റെ ജമാഅത്തിൽ പെട്ടവനല്ല. അസത്യത്തേയും വഞ്ചനയേയും കൈവെടിയാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല. ഐഹികത്തിന്റെ അത്യാർത്തിയിൽ കുടുങ്ങിക്കിടക്കുന്നവനും പരലോകത്തിന്റെ ഭാഗത്തേക്ക് കണ്ണുയർത്തി നോക്കുകപോലും ചെയ്യാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.ദീനിനെ ദുൻയാവിനേക്കാൾ മുന്തിക്കാത്തവൻ എന്റെ ജമാഅത്തിൽ പെട്ടവനല്ല.എല്ലാ ഓരോ തിന്മയിൽനിന്നും എല്ലാ ഓരോ ദുഷ്ക്കർമ്മത്തിൽനിന്നും അതായത് മദ്യപാനം, ചൂതുകളി,Continue reading “ഹദ്റത്ത് മസീഹ് മൗഊദ് (അ) അരുൾ ചെയ്യുന്നു.(കശ്തിയെനൂഹ് – പേജ് :38-40 )”

Design a site like this with WordPress.com
Get started